കോട്ടയം: ഡ്രൈവര്‍മാരുടെ അശ്രദ്ധയും അനിയന്ത്രിതമായ വാഹനങ്ങളുടെ വര്‍ദ്ധനവും അനധികൃതമായ പാര്‍ക്കിങ്ങും നഗരത്തിലെ യാത്ര ദുഷ്ക്കരമാക്കുന്നു. മരണ കാരണമാകുന്ന അപകടങ്ങളും പതിവായി മാറുകയാണ്. ഇരുചക്ര വാഹനയാത്രികരും കാല്‍നടയാത്രക്കാര്‍ക്കുമാണ് അപകടങ്ങളേറെയും സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം നഗര ഹൃദയഭാഗത്തുള്ള ബേക്കര്‍ ജംഗ്ഷനില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കോളേജ് അദ്ധ്യാപികക്ക് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ച് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് അവര്‍ മരിച്ചു. ഗിരിദീപം കോളേജിലെ അദ്ധ്യാപികയും, ചുങ്കം ദ്വാരകയില്‍ സന്തോഷ് കുമാറിന്റെ ഭാര്യയുമായ രാധാ എസ് നായരാണ് മരിച്ചത്. ഇവര്‍ യാത്ര ചെയ്ത സ്കൂട്ടറില്‍ ബസ് തട്ടിയാണ് അപകടം സംഭവിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിഎംഎസ് കോളേജ് കവാടത്തിന് സമീപം കുമരകം റോഡില്‍ സഹപ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും അപകടത്തില്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: