ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം. 15 പേര്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.കൊല്ലപ്പെട്ടവരില്‍ 12 ഓളം പേര്‍ പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോര്‍ട്ട്. പത്തോളം പേര്‍ക്ക് പരുക്കേറ്റു.
ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യം ഇന്ത്യന്‍ കോണ്‍സുലേറ്റാണോ എന്ന കാരം വ്യക്തമല്ല. ഇവിടെ വെടിവെപ്പ് തുടരുകയാണ്. അതേസമയം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ, പാകിസ്താന്‍ തുടങ്ങി വിദേശകാര്യ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണം.സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ കോണ്‍സുലേറ്റായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്ന് കോണ്‍സുലേറ്റുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു. പത്ത് ദിവസത്തിനുള്ളില്‍ കോണ്‍സുലേറ്റിന് സമീപം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
















