Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപി പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 11:16 pm IST
inThiruvananthapuram

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബൂത്ത് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കായുള്ള നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്നു. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നിവിടങ്ങളിലാണ് കണ്‍വെന്‍ഷനുകള്‍ നടന്നത്.

മതവിവേചനത്തിലൂടെയുള്ള സ്‌കോളര്‍ഷിപ്പ് അവസാനിപ്പിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി ബൂത്ത് ഉപരി ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേക മതവിഭാഗങ്ങള്‍ക്കായി ആനുകൂല്യങ്ങള്‍ പകുത്ത് നല്‍കുമ്പോള്‍ അവശത അനുഭവിക്കുന്ന ഇതര വിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1957 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ആദ്യമായി അധികാരത്തിലേറിയത് ഹിന്ദുവിന്റെ വോട്ടുകൊണ്ടാണ്. അന്ന് ശബരിമലയിലെ തീപിടിത്തം അന്വേഷിക്കാമെന്ന് പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയാണ് ഹിന്ദു ഏകീകരണം ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഭരണത്തിലെത്തുമ്പോള്‍ മറക്കുന്ന പതിവാണ് ഇരുമുന്നണികളും കാലാകാലങ്ങളായി വച്ചുപുലര്‍ത്തുന്നത്. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ബാബുവിനെതിരെ സിപിഎം സമരത്തിനിറങ്ങാത്തത് എളമരം കരീമിനെ സംരക്ഷിച്ചതിനുള്ള പ്രത്യുപകാരമാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 71 പ്ലസ് സീറ്റ് നേടുമെന്നും വി. മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന സമിതി അംഗം തകിടി അപ്പുക്കുട്ടന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ പേയാട് വേണുഗോപാലന്‍ നായര്‍, സി.എസ്. അനില്‍, പേയാട് കാര്‍ത്തികേയന്‍, കാട്ടാക്കട ശശി, മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍, ശാന്തിനഗര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വര്‍ക്കല മുനിസിപ്പല്‍ ഠൗണ്‍ ഹാളില്‍ നടന്നവര്‍ക്കല മണ്ഡലം കണ്‍വെന്‍ഷന്‍ അഡ്വ. ജെ.ആര്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സംസ്ഥാന വക്താവ് വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ദേശീയ കൗണ്‍സില്‍ അംഗം വെള്ളാഞ്ചിറ സോമശേഖരന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീശന്‍ എന്നിവര്‍ സംസാരിച്ചു. കോവിലകം മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു.

സിപിഎം വന്ദേമാതരം പാടേണ്ട സാഹചര്യത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. രാവിലെ 10.30ന് ആറ്റിങ്ങല്‍ ദ്വാരക ആഡിറ്റോറിയത്തില്‍നടന്ന ബിജെപി ആറ്റിങ്ങല്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മറന്നുപോയ വന്ദേമാതരം പാടിയാണ് സുധീരന്‍ ഇപ്പോള്‍ യാത്ര നടത്തുന്നത്. താമസിക്കാതെ സിപിഎം വന്ദേമാതരം പാടിത്തുടങ്ങും. കേരളത്തിലെ ഇടതും വലതും മുന്നണികള്‍ വിഷ വൃക്ഷം പോലെ വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇരുമുന്നണികളും വോട്ടു ബാങ്കുകളല്ലാത്ത സമുദായങ്ങളെ അവഗണിക്കുന്നു. ദേശീയ വിരുദ്ധ ശക്തികള്‍ക്കുവേണ്ടി മുന്നണികള്‍ ഒത്താശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ എം.റ്റി. രമേശ്, രമാ രഘുനന്ദനന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍, മേഖല വൈസ്പ്രസിഡന്റ് തോട്ടയ്‌ക്കാട് ശശി, ജില്ലാ സെക്രട്ടറി ജനകകുമാരി, എന്നിവര്‍ സംസാരിച്ചു. റ്റി. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ചിറയിന്‍കീഴ് വൈകുന്നേരം 3 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചിറയിന്‍കീഴ് മണ്ഡലം കണ്‍വെന്‍ഷന്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ എം.റ്റി. രമേശ്, രമാ രഘുനന്ദനന്‍, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍, മേഖല വൈസ്പ്രസിഡന്റ് തോട്ടയ്‌ക്കാട് ശശി എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ബിപിന്‍ അദ്ധ്യക്ഷത വഹിച്ചു.

ബിജെപി വാമനപുരം മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എസ്എന്‍വിറ്റി ഹാളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആര്‍. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണമേനോന്‍, കല്ലയം വിജയകുമാര്‍, സനോജ്, കുമറ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നെടുമങ്ങാട് ഗ്രാന്റ് ആഡിറ്റോറിയത്തില്‍ നടന്ന നെടുമങ്ങാട് കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണമേനോന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കല്ലയം വിജയകുമാര്‍, ജില്ലാ സെക്രട്ടറി ഗീതാബാബു, എം.സനോദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ബാലമുരളി അദ്ധ്യക്ഷത വഹിച്ചു.

രാവിലെ 10.30ന് വെള്ളനാട് വിമല്‍ ആഡിറ്റോറിയത്തില്‍ നടന്ന അരുവിക്കര മണ്ഡലം കണ്‍വെന്‍ഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ, സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണികൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, സംസ്ഥാന കമ്മിറ്റി അംഗം വെള്ളനാട് കൃഷ്ണകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഡി.വിജയകുമാരി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് എന്നിവര്‍ സംസാരിച്ചു. ശിവജിപുരം ഭുവനചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ജനുവരി 20 മുതല്‍ ഫെബ്രുവരി 10 വരെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയുടെ വിജയത്തിനുവേണ്ടിയുള്ള ആസൂത്രണവും മണ്ഡലംതല പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ രൂപം നല്‍കുകയുണ്ടായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Kerala

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.