കണ്ണൂര്‍: സംസ്ഥാന കേരളോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ലാ ടീമിലെ കലാ-കായിക പ്രതിഭകളെ ജില്ലാ പഞ്ചായത്ത് യോഗം അനുമോദിച്ചു. വൈസ് പ്രസിഡണ്ട് പി.പി.ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗം പ്രസിഡണ്ട് കാരായി രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല മത്സരങ്ങളില്‍ വിജയികളായ കലാ കായിക താരങ്ങള്‍ക്ക് പ്രസിഡണ്ട് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരങ്ങള്‍ സമ്മാനിച്ചു
വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, അംഗങ്ങളായ തോമസ് വര്‍ഗീസ്, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.കെ.വിനീഷ്, യുവജന ക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫീസര്‍ പി.പ്രണിത, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അര്‍ജുന്‍ പാലയാട് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.സുമേഷ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
















