Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാപം കത്തിപ്പടര്‍ന്ന് മാള്‍ഡ; സ്ഥിതി ഭീതിജനകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 08:53 pm IST
in India

കൊല്‍ക്കത്ത: കലാപം കത്തിപ്പടര്‍ന്ന പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ സ്ഥിതി അങ്ങേയറ്റം ആശങ്കാജനകം. ഏതു സമയത്തും വീണ്ടും പ്രശ്‌നം പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വര്‍ഗീയ പ്രീണന നയങ്ങളാണ് പ്രശ്‌നം വിതച്ചത്. മാള്‍ഡയിലെ കാളിയചക്കിലാണ് ഒരു വിഭാഗം  അക്രമം അഴിച്ചുവിട്ടത്.

മുഹമ്മദ് നബി സ്വവര്‍ഗ രതിക്കാരനാണെന്ന് യുപിയിലെ കമലേഷ് തിവാരിയെന്നയാള്‍ പറഞ്ഞുവെന്നാരോപിച്ചാണ് തുടക്കം. ഇയാള്‍ അഖിലഭാരതീയ ഹിന്ദുമഹാസഭനേതാവാണെന്നും ഇയാളെ വധശിക്ഷക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ബംഗാളില്‍ സംഘര്‍ഷം അഴിച്ചുവിട്ടു. ബംഗാളിലെ പലയിടങ്ങളിലും ഹിന്ദുക്കള്‍ക്ക് എതിരെ ആക്രമണം പൊട്ടിപ്പുറപ്പെട്ടു. തിവാരി ഹിന്ദുമഹാസഭ നേതാവല്ലെന്ന് സഭ വ്യക്തമാക്കിയെങ്കിലും അതൊന്നും ഗൗനിക്കാതെ അക്രമം തുടര്‍ന്നു.മാള്‍ഡയിലെ അന്‍പതു ശതമാനം പേരും മുസ്ലിം ജനവിഭാഗക്കാരാണ്. വിവാദ പ്രസ്താവനയെത്തുര്‍ടന്ന് അടുത്ത ദിവസം (ജനുവരി 3) നു തന്നെ ലക്‌നോ പോലീസ്  മതവൈരം വളത്തുന്നുവെന്നാരോപിച്ച് കേസ് എടുത്ത് തിവാരിയെ അറസ്റ്റു ചെയ്തു.

തിവാരിക്കെതിരെ നടപടി എടുത്തിട്ടും അതു വകവെക്കാതെ ഒരു വിഭാഗം കലാപം തുടരുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മാള്‍ഡയില്‍ ഇദ്ര ഇ ശരീയ, അന്‍ജുമാന്‍ അഹ്‌ലെ സുന്നത്തുള്‍ ജമായത്ത് തുടങ്ങിയ സംഘടനകളുടെ അഭിമുഖ്യത്തില്‍  പ്രതിഷേധ റാലി സംഘടിപ്പിച്ചു. കാളിയചക്കില്‍ സംഘടിപ്പിച്ച റാലി വന്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.

കാളിയചക്ക് പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു. ബ്‌ളോക്ക് വികസന ഓഫീസ് തകര്‍ത്ത അക്രമികള്‍ നിരവധി പൊതുസ്ഥാപനങ്ങള്‍ നശിപ്പിച്ചു. സ്വകാര്യ, സര്‍ക്കാര്‍ ബസുകളും മറ്റു വാഹനങ്ങളും കത്തിച്ച അക്രമികള്‍ ബിഎസ്എഫ് വാഹനങ്ങളും അഗ്‌നിക്കിരയാക്കി.

25 ലേറെ വാഹനങ്ങള്‍ കത്തിച്ചെന്നാണ് വിവരം.ദേശീയ പാത 34ല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് കത്തിച്ചു. പാത സ്തംഭിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരടക്കം  അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ട്രെയിനുകള്‍ തടഞ്ഞു. അക്രമികളെ പോലീസ് നേരിട്ടതോടെ അക്രമം രൂക്ഷമാക്കി. ക്ഷേത്രങ്ങള്‍ തകര്‍ത്തു, ഹിന്ദുക്കളുടെ ഇരുപത്തഞ്ചിലേറെ വ്യാപാര സ്ഥാപനങ്ങളും വീടുകളുംകത്തിച്ചു.   ഹിന്ദു നേതാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഗോപാല്‍ തിവാരിക്കും അക്രമത്തില്‍ പരിക്കേറ്റു. അക്രമം അഴിച്ചുവിട്ടിട്ടും കാര്യമായ ഒരു നടപടിയും ഇവര്‍ക്ക് എതിരെ എടുത്തിട്ടില്ല. ആകെ പത്തു പേര്‍ക്ക് എതിരെ അക്രമത്തിന് കേസ് എടുത്തുവെന്നതൊഴിച്ചാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.

മമത ഭരണത്തില്‍ പലയിടങ്ങളിലും ഹിന്ദുക്കള്‍ക്ക് എതിരെ വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്. മാള്‍ഡയില്‍ മതഭരണമാണ് നടക്കുന്നതെന്നുപോലും ആരോപണമുണ്ട്.

മമതയും തസഌമ നസ്രീനെ ആക്രമിച്ച തീവ്ര ഇസഌമിക സംഘടനകളുമായി അടുത്ത ബന്ധം ഉണ്ടെന്നുവരെ വെളിവായിട്ടുണ്ട്.

സംഘര്‍ഷത്തില്‍ മാധ്യമങ്ങള്‍ക്ക് മൗനം

ദാദ്രിയില്‍ ആള്‍ക്കൂട്ടത്തിന്റെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന്റെ  പേരില്‍ രാജ്യമെങ്ങും കോലഹാലമുണ്ടാക്കിയവരും അതിന്റെ പേരില്‍ രാജ്യമെങ്ങും അസഹിഷ്ണുതയാണെന്ന് ഒച്ചവച്ചവരും മാള്‍ഡ കലാപം കണ്ട മട്ടില്ല. ദേശീയ മാധ്യമങ്ങളും ചാനലുകളും പോലും അത് മൂടിവച്ചു.

വനിതാ ഫുട്‌ബോള്‍ റദ്ദാക്കിച്ചു ഹിന്ദു ആഘോഷം മാറ്റിച്ചു

അടുത്തിടെ മാള്‍ഡയില്‍ വനിതാ ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു. ചില സംഘടനകള്‍ ഇതിനെതിരെ ഫത്വ പുറപ്പെടുവിച്ചു. വനിതാ ഫുട്‌ബോള്‍ അനിസ്ലാമികമാണെന്നായിരുന്നു ആരോപണം. ഒടുവില്‍ മല്‍സരം റദ്ദാക്കിച്ചു.

ദുര്‍ഗാപൂജയുടെ അവസാന ദിവസം വിഗ്രഹം നദിയില്‍ നിമജ്ജനം ചെയ്യും. എന്നാല്‍ ഇക്കുറി മമതാ സര്‍ക്കാര്‍ ഇടപെട്ട് അത് മാറ്റിവയ്‌പ്പിച്ചു. നവരാത്രിയാഘോഷം പോലും മാറ്റിവയ്‌ക്കപ്പെടുന്ന ഭ്രാന്തമായ അവസ്ഥയാണ് അവിടെ. വിജയദശമിയുടെ അന്നാണത്രേ ഈദ്‌വന്നത്. വിജയദശമിയാഘോഷം മാറ്റിവയ്ണമെന്നാണ് ചില ഇസഌമിക സംഘടനകള്‍ ആവശ്യപ്പെട്ടത്.മ മത ഇടപെട്ട് അങ്ങനെ ചെയ്യിക്കുകയും ചെയ്തു.

ബംഗഌദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മാള്‍ഡ. അനധികൃത നുഴഞ്ഞുകയറ്റം ഇവിടെ ജനസംഖ്യ രീതിയെ മാറ്റി മറിച്ചുകഴിഞ്ഞു. ഇതിന്റെ ഫലമായി ഒരിക്കല്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇവിടം ഇപ്പോള്‍ മുസ്ലീം ഭൂരിപക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.