കൊല്‍ക്കത്ത: ഷൂട്ടിങ്ങിനിടെ ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ വാരിയെല്ലിനു പരിക്കേറ്റു. ടിഇ3എന്‍ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അമിതാഭിനു പരിക്കേറ്റത്. വാരിയെല്ലിനു ക്ഷതമേറ്റതിനാല്‍ 48 മണിക്കൂര്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരിക്കല്‍കൂടി വിശദപരിശോധന നടത്തിയശേഷം വിശ്രമം നീട്ടണമെങ്കില്‍ തീരുമാനമെടുക്കുമെന്നും അമിതാഭ് ബച്ചന്‍ അറിയിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അമിതാഭ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വസീറാണ് നിലവില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പുതിയ ചിത്രം.
റിഭു ദാസ് ഗുപ്തയാണ് ടിഇ3എന്നിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നസറുദ്ദീന്‍ സിദ്ദിഖി, വിദ്യ ബാലന്‍ തുടങ്ങിയ താരനിര ഇതില്‍ അഭിനയിക്കുന്നുണ്ട്.
















