ചണ്ഡീഗഢ്: ജനുവരി മൂന്നിന്, നാലു ഭീകരര്‍ കൊല്ലപ്പെട്ട ശേഷം, രണ്ടു ഭീകരര്‍ ഒരു ബഹുനില കെട്ടിടത്തില്‍ കയറിപ്പറ്റിയിരുന്നു. ഇവര്‍ താഴത്തെ നിലയില്‍ കടന്നപ്പോള്‍ മുകളിലത്തെ നിലയില്‍ ആറ് വ്യോമസേനാ ഉദേ്യാഗസ്ഥര്‍ കുടുങ്ങിയിരുന്നു.
കമാന്‍ഡോകള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കയറി, ജനല്‍ തകര്‍ത്ത്, അകത്തു കടന്ന് അവരെ ആറു പേരെയും രക്ഷപ്പെടുത്തിയിരുന്നു. അതിനു ശേഷം കെട്ടിടം ശക്തിയേറിയ സ്‌ഫോടക വസ്തു ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.
സൈനിക അധികൃതര്‍ പറഞ്ഞു. ടാങ്കുകള്‍ തകര്‍ക്കാന്‍ പോലും ശേഷിയുള്ള ഗ്രനേഡുകളാണ് ഭീകരര്‍ കൈവശം വച്ചിരുന്നത്. അദ്ദേഹം പറഞ്ഞു.
















