ചെറുതോണി: മാങ്കുളം പഞ്ചായത്തില്‍ ചിക്കണംക്കുടിയില്‍ വനവാസി യുവതികള്‍ വൈദ്യുതാഘാതമേറ്റ് മരണടഞ്ഞ സംഭവത്തില്‍ സഹായധനമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന കമ്മറ്റിയംഗം സ്വാമി ദേവചൈതന്യ ആരോപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുമെന്ന അധികാരികളുടെ വാഗ്ദാനം ജലരേഖയായി മാറുകയാണ്.അസംഘടിതരായിട്ടുള്ള വനവാസി സമൂഹത്തോട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാട്ടുന്ന ചിറ്റമ്മ നയം കേരളത്തിലെ ഹിന്ദു സമൂഹം ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
















