കൊളംബോ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ശ്രീലങ്കയില്‍ നിന്ന് 36 ശ്രീലങ്കക്കാര്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സിറിയയിലേക്ക് രാജ്യത്ത് നിന്നുള്ളവര്‍ കുടുംബ സമേതം പോയിട്ടുണ്ടെന്നാണ് വിവരം.
സിറിയയിലേക്ക് ഇവര്‍ തീര്‍ഥാടനാവശ്യത്തിനായാണ് പോയതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം. അതേസമയം ഇവര്‍ ഭീകര സംഘടനയില്‍ അംഗങ്ങളാകാന്‍ പോയതാകാമെന്ന നിഗമനത്തിലാണ് ലങ്കന്‍ പ്രതിരോധ വകുപ്പ്.
ഐഎസില്‍ ശ്രീലങ്കയില്‍ നിന്ന് ആദ്യമായി ചേര്‍ന്നെന്ന് കരുതപ്പെടുന്ന അബു ഷുരായ്ഹ് ജൂലൈയില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മരണത്തെക്കുറിച്ചും ഐഎസില്‍ ചേര്‍ന്നതിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താന്‍ ലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഉത്തരവിട്ടിരുന്നു.
















