കൊല്ലം: കേരള വിധവാസംഘത്തിന്റെ ജില്ലാ കണ്‍വന്‍ഷന്‍ പത്തിന് ശാസ്താംകോട്ട ജമിനി ഹൈറ്റ്‌സ് ആഡിറ്റോറിയത്തില്‍ മന്ത്രി ഷിബുബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. വിധവകളുടെ മക്കളുടെ വിവാഹസഹായം ഒരുലക്ഷം രൂപയാക്കുക, വിധവാ പെന്‍ഷന്‍ രണ്ടായിരമായി ഉയര്‍ത്തുക, വിധവകളുടെ സംരക്ഷണചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ വിവിധആവശ്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികളായ യശോധ രഘുനാഥും പൊന്നമ്മ ബാബുവും പത്രസമ്മേളനത്തില്‍ പറഞ്ഞു.
















