മെല്‍ബണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് ഷെയ്ന്‍ വാട്‌സണ്‍ പുറത്ത്. 13 അംഗ ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഈ മാസം 12-നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം തുടങ്ങുന്നത്.
സ്റ്റീവന്‍ സ്മിത്ത് നയിക്കുന്ന ടീമില്‍ ജോയല്‍ പാരിസ്, സ്‌കോട് ബൊലാന്‍ഡ് എന്നീ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഷോണ്‍ മാര്‍ഷ്, ജെയിംസ് ഫോക്‌നര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരും ടീമില്‍ തിരിച്ചെത്തി.
വാട്‌സണ് പുറമെ ജോ ബേണ്‍സ്, ആഷ്ടണ്‍ അഗര്‍, ജോണ്‍ ഹാസ്റ്റിങ്‌സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമ്മിന്‍സ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ജെയിംസ് പാറ്റിന്‍സണ്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, നഥാന്‍ കള്‍ട്ടര്‍ നീല്‍ എന്നിവരും ടീമിന് പുറത്ത്. പരിക്കേറ്റ് വിശ്രമിക്കുകയായതിനാലാണ് മിച്ചല്‍ സ്റ്റാര്‍ക്കിനെ പരിഗണിക്കാതിരുന്നത്.
ടീം: സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, ജോര്‍ജ് ബെയ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, മാത്യൂ വേഡ്, ജയിംസ് ഫോക്‌നര്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഹെയ്‌സല്‍വുഡ്, സ്‌കോട് ബൊലാന്‍ഡ്, ജോയല്‍ പാരിസ്.
















