ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റിലെ ഭാവി പ്രതീക്ഷയായിരുന്ന പേസ് ബൗളര്‍ മാത്യു ഹോബ്ഡണ്‍ (22) അന്തരിച്ചു. കൗണ്ടി ടീം സസെക്‌സിന്റെ ബൗളറായിരുന്ന ഹോബ്ഡണിന്റെ മരണവിവരം ക്ലബ് തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍, മരണകാരണം വ്യക്തമാക്കിയിട്ടില്ല. 2014ല്‍ സസെക്‌സ് ജഴ്‌സിയണിഞ്ഞ ഹോബ്ഡണ്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി ക്ലബ്ബിനായി മൂന്നു ഫോര്‍മാറ്റിലും സാന്നിധ്യമറിയിച്ചു.
1993ല്‍ ഈസ്റ്റ്‌ബോണില്‍ ജനിച്ച താരം സസെക്‌സ് ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് രംഗത്തെത്തിയത്. 2012ല്‍ കാര്‍ഡിഫിനു വേണ്ടി സോമര്‍സെറ്റിനായി അരങ്ങേറി. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 48 വിക്കറ്റ് സ്വന്തമാക്കി. 62 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തത് മികച്ച പ്രകടനം. കഴിഞ്ഞ ജൂലൈയില്‍ നോട്ടിങ്ഹാംഷെയറിനെതിരെയാണ് ഹോബ്ഡണ്‍ അവസാന മത്സരം കളിച്ചത്.
















