ആലക്കോട്: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വൈതല്‍ കോണ്‍ രാജാക്കന്‍മാരുടെ ആരൂഡസ്ഥാനമായതും പിന്നീട് നശിക്കുകയും ചെയ്ത വൈതല്‍മലയിലെ ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയ ദേവിയുടെ ഉടവാള്‍ അവിടെത്തന്നെ പ്രതിഷ്ഠിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇതിന് ശ്രമിച്ച ഭക്തജനങ്ങള്‍ക്കെതിരെ പോലീസ്, ഫോറസ്റ്റ് അധികൃതര്‍ എടുത്തിട്ടുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഹിന്ദു ഐക്യവേദി തളിപ്പറമ്പ് താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളുടെ ആരാധനാകേന്ദ്രമായിരുന്ന വൈതല്‍മലയിലെ ക്ഷേത്രഭൂമിയില്‍ അനധികൃതമായി കടന്നുകയറാന്‍ ശ്രമിക്കുന്ന ഫോറസ്റ്റ് അധികൃതരുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി. താലൂക്ക് പ്രസിഡണ്ട് കെ.ടി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. മോഹനകൃഷ്ണന്‍, എം.എസ്.മോഹനന്‍, കൃഷ്ണന്‍ പെരിങ്ങോം തുടങ്ങിയവര്‍ സംസാരിച്ചു.
















