അത്തോളി: തൊഴിലിനെ ആരാധനാ ഭാവത്തില്‍ സമര്‍പ്പിക്കുമ്പോഴാണ് നാടിന്റെ നിര്‍മ്മിതിയ്‌ക്ക് തൊഴിലാളികള്‍ മുതല്‍കൂട്ടാവുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
ഭാരതീയ മസ്ദൂര്‍സംഘം പുത്തഞ്ചേരി മേഖലാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതസംവിധാനത്തെ അറിയാന്‍ കുടുംബസംഗമങ്ങള്‍ വഴിയൊരുക്കുന്നു.ഭാരതത്തിന്റെ കുടംബ ബന്ധത്തെ അമേരിക്കപോലുള്ള രാജ്യങ്ങള്‍ അനുകരിക്കുകയും കുടുംബ സങ്കല്പത്തെ അംഗീകരിക്കുകയും ചെയ്യുന്നു. കുടുംബബന്ധത്തിന്റെ കെട്ടുറപ്പ് രാഷ്‌ട്രനിര്‍മ്മാണത്തിന് വഴിയൊരുക്കുമെന്നും ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു.
പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുവേണം തൊഴിലാളിസംഘടനകള്‍ അവരുടെ കടമകള്‍ നിര്‍വ്വഹിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ.രാഘവന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, ജില്ലാ വൈസ്പ്രസിഡന്റ്കാളക്കണ്ടി ബാലന്‍ എന്നിവര്‍ സംസാരിച്ചു. മേഖലാസെക്രട്ടറി പി.എം. സുരേഷ്ബാബു സ്വാഗതവും കെ.ഷൈജു നന്ദിയും പറഞ്ഞു.
















