നാദാപുരം: പുറമേരിയില്‍ നടക്കുന്ന കടത്തനാട്ട് ഫെസ്റ്റിന്റെ പ്രചരണ സപ്ലിമെന്റില്‍ ഉദ്ഘാടന ഫോട്ടോയില്‍ നിന്നും ബി.ജെ.പി.നേതാവും ഫെസ്റ്റിന്റെ സംഘാടക സമിതി വൈസ് ചെയര്‍മാനുമായ ടി.കെ.പ്രഭാകരന്റെ തല മാറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം.നേതാവുമായ കെ അച്യുതന്റെ തല വെച്ച് പ്രചരണം നടത്തിയ സംഭവത്തില്‍ സപ്ലിമെന്റ് കമ്മിറ്റിയെ സംഘാടക സമിതിയില്‍ നിന്ന് പുറത്താക്കി. ഫെസ്റ്റിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് ചെയര്‍മാനായ ടി.കെ.പ്രഭാകരനെയും മറ്റും മോശമാക്കി ചിത്രീകരിക്കാനുള്ള ചിലരുടെ ഭാഗത്ത് നിന്നുണ്ടായ ബോധപൂര്‍വമായ ശ്രമമാണ് ഇതെന്നാണ് കരുതുന്നത്.
ഇത്തരത്തില്‍ തലമാറ്റി തയ്യാറാക്കിയ സപ്ലിമെന്റിന്റെ കോപ്പികള്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ തീയിട്ടു നശിപ്പിച്ചു.
















