Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നഗരസഭയില്‍ ഇടതിന് അനുകൂലമായി യുഡിഎഫ് സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 11:15 pm IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ഇടതുമുന്നണിയെ പിന്തുണച്ച് യുഡിഎഫ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭയുടെ ആദ്യയോഗത്തിലാണ് ഭൂരിപക്ഷമില്ലാത്ത ഇടതുമുന്നണിക്ക് യുഡിഎഫിന്റെ പിന്തുണ ലഭിച്ചത്. കേവലഭൂരിപക്ഷമില്ലാത്ത ഇടതുമുന്നണിക്ക് പ്രതിപക്ഷമായ ബിജെപിയെ മറികടക്കാന്‍ യുഡിഎഫ് വരുംനാളുകളിലും പിന്തുണ തുടരുമെന്ന് ഇന്നലത്തെ കൗണ്‍സിലില്‍ വ്യക്തമായി. നഗരസഭയില്‍ എല്‍ഡി എഫ് യുഡിഎഫ് ധാരണ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മറനീക്കി പുറത്തുവരുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ ഇത് ആദ്യ കൗണ്‍സില്‍ യോഗത്തില്‍ത്തന്നെ വ്യക്തമായി.

നഗരസഭയുടെ നേമം സോണിലെ ഓഫീസ് അറ്റന്‍ഡന്റായ രഞ്ജിത്തും ഫോര്‍ട്ട് സോണിലെ കെ.ജി. സതീഷ്‌കുമാറും ഓഫീസില്‍ അടികൂടിയ സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വോട്ടിനിടാതെ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് യുഡിഎഫ് എടുത്തത്. സതീഷ്‌കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം 2015 നവംബര്‍ 5 ന് രഞ്ജിത്തിനെ സസ്‌പെന്‍ഡു ചെയ്തു. ഇയാളുടെ സസ്‌പെന്‍ഷന്‍ കൗണ്‍സില്‍ അംഗീകരിക്കുന്നതായി മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചിരുന്നു. എന്നാല്‍ എതിര്‍കക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു ജീവനക്കാരനെതിരെ നടപടിയെടുക്കുന്നത് ഉചിതമല്ലെന്ന് യുഡിഎഫിലെ കെ.സി. വിമല്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്ന ജീവനക്കാരെ ശിക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടേ എന്നായി ഇടതുമുന്നണിയുടെ പാളയം രാജന്‍. ഹൈക്കോടതി വിധിപോലും മാനിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ മാത്രം ബലത്തില്‍ സസ്‌പെന്‍ഷന്‍ ശരിവയ്‌ക്കരുതെന്ന് നെടുമം മോഹനന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ടോ എന്ന് ബിജെപി നഗരസഭാകക്ഷി നേതാവ് ഗിരികുമാര്‍ ചോദിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലും രാഷ്‌ട്രീയം കളിക്കുകയാണ്. അതിനാല്‍ പ്രശ്‌നം വോട്ടിനിടണമെന്ന് ബിജെപിയുടെ എം.ആര്‍. ഗോപനും നിലപാടെടുത്തു. ഭരണകക്ഷി അനുകൂല സംഘടനകളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതിരിക്കുകയും മറ്റ് സംഘടനകളില്‍പ്പെട്ടവരോട് വിവേചനപരമായി പെരുമാറുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ രാഷ്‌ട്രീയം പാടില്ലെന്ന നിലപാടില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഉറച്ചുനിന്നു. ഇടതുമുന്നണിയുടെ സോളമന്‍ വെട്ടുകാട് പ്രതിരോധിക്കാന്‍ ശ്രമിച്ചു. രണ്ട് യുഡിഎഫ് അംഗങ്ങള്‍ സസ്‌പെന്‍ഷന്‍ നടപടിയെ എതിര്‍ത്തു. ഇതിനിടെ അജന്‍ഡ അംഗീകരിച്ചതായി മേയര്‍ അറിയിച്ചു.

ഭൂരിപക്ഷമില്ലാത്ത ഇടതുമുന്നണിക്ക് ബിജെപിയുടെ ആവശ്യം ചെവിക്കൊള്ളാതെ മുന്നോട്ടുപോകാനാകില്ലെന്ന് എം.ആര്‍. ഗോപന്‍ മുന്നറിയിപ്പുനല്‍കി. അജന്‍ഡ അംഗീകരിച്ചതിനാല്‍ വോട്ടിംഗ് അനുവദിക്കില്ലെന്നായി ഇടതുമുന്നണിയിലെ എസ്. പുഷ്പലത. എം.ആര്‍. ഗോപന്‍ വോട്ടിംഗിന് നേരത്തേ തന്നെ ആവശ്യപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ കരമന അജിത്തും വോട്ടിംഗ് വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. അപ്പോഴേക്കും യുഡിഎഫിന്റെ ബീമാപ്പള്ളി റഷീദ് ഇടപെട്ടു. കോര്‍പ്പറേഷന്റെ തന്നെ മറ്റൊരു ജീവനക്കാരനെ ഓഫീസില്‍ക്കയറി ഒരാള്‍ മര്‍ദ്ദിച്ചാല്‍ നഗരസഭ കയ്യുംകെട്ടി നില്‍ക്കണമോ എന്ന് റഷീദ് ചോദിച്ചു. ഇത്തരം തെറ്റുകള്‍ക്ക് ബിജെപി കൂട്ടുനില്‍ക്കരുതെന്നും സസ്‌പെന്‍ഷന്‍ തീര്‍ത്തും ഉചിതമാണെന്നുംപറഞ്ഞ് യുഡിഎഫ് മലക്കം മറിയുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.