Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്റ്റോപ്പില്‍ ഇറങ്ങണമെന്നാവശ്യപ്പെട്ട സ്ത്രീകള്‍ക്ക് ബസ് ഉടമയുടെ പുലഭ്യവര്‍ഷം: ചോദ്യം ചെയ്ത ബിജെപി നേതാക്കള്‍ക്ക് അയര്‍ക്കുന്നം എസ്‌ഐയുടെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:12 pm IST
inKottayam

അയര്‍ക്കുന്നം: ബസ് സ്റ്റോപ്പില്‍ ഇറങ്ങണമെന്നാവശ്യപ്പെട്ട വൃദ്ധയായ സ്ത്രീക്കും മകള്‍ക്കും ബസ് ഉടമയുടെ പുലഭ്യവര്‍ഷം. ചോദ്യം ചെയ്ത ന്യൂനപക്ഷ മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്‍സ് മാത്യുവിനും മറ്റുമെതിരെ അയര്‍ക്കുന്നം എസ്‌ഐയുടെ ഭീഷണി. ഇതുസബന്ധിച്ച് അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ കണ്ണംമ്പാടത്തില്‍ സുമോള്‍ ജോസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കഴിഞ്ഞ 19നാണ് പരാതിക്കാസ്പദമായ സംഭവങ്ങളുടെ തുടക്കം. അമ്മയുമായി കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍പോയി മടങ്ങിവരുമ്പോഴാണ് സംഭവം. പാലായില്‍നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന സെന്റ് ആന്റണീസ് ബസില്‍ സുമോളും കൈകുഞ്ഞും രണ്ട് കാല്‍മുട്ടുകളും ശസ്ത്രക്രീയക്ക് വിധേയയായ അമ്മയുമായി കയറിയത്. പണകംപാലം സ്റ്റോപ്പില്‍ ഇറങ്ങണമെന്നാവശ്യപ്പെട്ടപ്പോള്‍ ബസിന്റെ പിന്‍സീറ്റിലിരിക്കുകയായിരുന്ന ബസ് ഉടമ ജോണ്‍ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞു.

ഈ സ്റ്റോപ്പിലിറങ്ങണമെന്ന് പറഞ്ഞാണല്ലോ ടിക്കറ്റെടുത്തതെന്നു പറഞ്ഞതോടെ സീറ്റില്‍നിന്നെഴുന്നേറ്റ് മുന്‍വശത്തെ വാതില്‍പടിയിലേക്ക് വന്ന ജോണ്‍ ഇവരെ പുലഭ്യം പറയുകയും അടുത്ത സ്റ്റോപ്പിലും ബസ്‌നിര്‍ത്തുവാന്‍ അനുവദിക്കാതെ വണ്ടി വിടുകയായിരുന്നു. സുമോള്‍ ബഹളമുണ്ടാക്കിയതോടെ സഹയാത്രക്കാരും സുമോളിന്റെ കൂടെകൂടിയതോടെയാണ് ബസ് നിര്‍ത്തി ഇവരെ ഇറങ്ങാന്‍ അനുവദിച്ചത്. സംഭവമറിഞ്ഞ സുമോളുടെ സഹോദരന്‍ അയല്‍വാസിയും ന്യൂനപക്ഷമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്‍രുമായ പ്രിന്‍സ് മാത്യുവും ബസ് ജീവനക്കാരുമായി സംസാരിച്ചു. സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്നാല്‍ ബസ് തടയുന്നതടക്കമുള്ള സമരം ചെയ്യുമെന്നും പറഞ്ഞിരുന്നു. സംഭവമറിഞ്ഞ ബസ് ഉടമ ബസ് സര്‍വ്വീസ് നിര്‍ത്തി യാത്രക്കാരെ ഇറക്കിവിടുവാന്‍ ജീവനക്കാരോട് പറഞ്ഞു. യാത്രക്കാര്‍ ഇറങ്ങിയശേഷം ജീവനക്കാര്‍തന്നെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ബസിന്റെ പെയിന്റ് ഇളക്കിക്കളഞ്ഞു. ജീവനക്കാരെ മര്‍ദ്ദിക്കുകയും ട്രിപ്പ് മുടക്കുകയും ചെയ്‌തെന്ന് പറഞ്ഞ് അയര്‍ക്കുന്നം പോലീസില്‍ പരാതി കൊടുത്തു. പരാതിയെക്കുറിച്ച് സംസാരിക്കാന്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പ്രിന്‍സിനോടും ബിജെപി അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രചൂഡനോടും എസ്‌ഐ അപമര്യാദയായി പെരുമാറുകയും ഇവര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്തു. എന്നാല്‍ സ്റ്റോപ്പിലിറക്കാതിരിക്കുകയും പുലഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ സ്ത്രീകളുടെ പരാതിയില്‍ കേസെടുക്കാന്‍ എസ്‌ഐ തയ്യാറായുമില്ല. ഇതിനെതുടര്‍ന്നാണ് പരാതിയുമായി സുമോള്‍ ജോസ് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരിക്കുന്നത്.

സ്ത്രീയാത്രക്കാരോട് അപമര്യദയായി പെരുമാറുകയും സ്റ്റോപ്പിലിറക്കാതിരിക്കുകയും ചെയ്ത സെന്റ് ആന്റണീസ് ബസിന്റെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യണമെന്ന് ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷമോര്‍ച്ച നിയോകമണ്ഡലം പ്രസിഡന്റ് പ്രിന്‍സ് മാത്യുവിനേയും ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രചൂഡനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി അവഹേളിച്ച അയര്‍ക്കുന്നം എസ്‌ഐയുടെ നടപടിയില്‍ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

Kerala

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

പുതിയ വാര്‍ത്തകള്‍

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.