ധാക്ക: ബ്ലോഗെഴുത്തുകാരനെ വധിച്ച കേസില്‍ ബംഗ്ലാദേശില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു വധശിക്ഷ. ആറുപേര്‍ക്ക് ഇതേ കേസില്‍ വിവിധ കാലാവധി ശിക്ഷയും വിധിച്ചിട്ടുണ്ട്. ബ്ലോഗെഴുത്തുകാരന്‍ അഹ്മദ് റജീബ് ഹൈദറിനെ മൂന്നു വര്‍ഷം മുമ്പ് ധാക്കയിലെ വീട്ടില്‍ കൊലപ്പെടുത്തിയതാണ് കേസ്. വിധശിക്ഷ വിധിക്കപ്പെട്ട ഒരാള്‍ ഒളിവിലാണ്.
കുറ്റം ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികളായിരുന്ന, ദ്വീപ് എന്നു വിളിക്കുന്ന മൊഹമ്മദ് ഫൈസല്‍ ബിന്‍ നയീം, റെഡ്‌വാനുകള്‍ ആസാദ് റാണാ എന്നിവര്‍ക്കാണ് മൂന്നംഗ പ്രത്യേക കോടതിയുടെ വധശിക്ഷ. ഇയാളാണ് ഒളിവില്‍. ഇവര്‍ക്ക് 10,000 ഡേക്കയുടെ പിഴയുമുണ്ട്.
നിരീശ്വരവാദിയായ ബ്ലോഗറെ രണ്ടു സംഘങ്ങളായി ചേര്‍ന്ന് ആക്രമിച്ചാണ് വധിച്ചത്.
പ്രതികളില്‍ മക്‌സുദുള്‍ ഹാസന് ജീവപര്യന്തം തടവു ശിക്ഷകിട്ടി.മൂന്നു പേര്‍ക്ക് 10 വര്‍ഷമാണ് ശിക്ഷ. അഹ്മദ് റജീബ് ഹൈദറുള്‍പ്പെടെ അഞ്ചു പേരാണ് ഇസ്ലാം മതത്തെ എതിര്‍ത്ത് എഴുതിയതിന് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്.
















