കൊയിലാണ്ടി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനം പൂര്‍ത്തിയായപ്പോള്‍ ഉപജില്ലകള്‍ കിരീടത്തിനായി അരയും തലയും മുറുക്കി രംഗത്ത്. ഇന്നലെ നടന്ന മത്സര ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ കൊയിലാണ്ടി ഉപജില്ലയും കോഴിക്കോട് ഉപജില്ലയും കുതിപ്പു തുടരുകയാണ്.
യുപി വിഭാഗത്തില്‍ 81 പോയിന്റുനേടി ബാലുശ്ശേരി ഉപജില്ലയാണ് ഒന്നാമത്. 75 പോയിന്റോടെ പേരാമ്പ്ര രണ്ടാംസ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍വിഭാഗത്തില്‍ 177 പോയിന്റ് നേടി കൊയിലാണ്ടിയാണ് ഒന്നാമത്. 170 പോയിന്റോടെ കോഴിക്കോട് സിറ്റി ഉപജില്ലാ രണ്ടാം സ്ഥാനത്തുണ്ട്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 242 പോയിന്റോടെ കോഴിക്കോട് സിറ്റി ഒന്നാം സ്ഥാനത്തും 239 പോയിന്റോടെ ചേവായൂര്‍ രണ്ടാംസ്ഥാനത്തുമുണ്ട്.
സംസ്‌കൃതോത്സവത്തി ല്‍ യുപി വിഭാഗത്തില്‍ 78 പോയിന്റോടെ പേരാമ്പ്രയും മേലടിയും ഒന്നാംസ്ഥാനത്തുണ്ട്. 76 പോയിന്റോടെ ചോമ്പാലയാണ് രണ്ടാംസ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് സിറ്റി 50 പോയിന്റോടെ ഒന്നാം സ്ഥാനത്തും മുക്കം, കൊയിലാണ്ടി ഉപജില്ലകള്‍ 44 പോയിന്റോടെ രണ്ടാം സ്ഥാനത്തുമുണ്ട്.
അറബിക് സാഹിത്യോത്സവത്തില്‍ യുപി വിഭാഗത്തില്‍ 56 പോയിന്റോടെ ഫറോക്ക്, വടകര, നാദാപുരം, കുന്നുമ്മല്‍ ഉപജില്ലകള്‍ ഒന്നാം സ്ഥാനത്തും 54 പോയിന്റോടെ കൊയിലാ ണ്ടി രണ്ടാംസ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 71 പോയിന്റോടെ ഫറോക്ക്, കൊടുവള്ളി ഉപജില്ലകള്‍ ഒന്നാം സ്ഥാ നത്തും 68 പോയിന്റോടെ വടകര രണ്ടാംസ്ഥാനത്തുമുണ്ട്.
















