വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍നിന്ന് നായകന്‍ ബ്രെണ്ടന്‍ മക്കല്ലത്തെ ഒഴിവാക്കി. ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയോടെ അന്തരാഷ്‌ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മക്കല്ലം, മാര്‍ച്ചിലെ ട്വന്റി20 ലോകകപ്പിനില്ലെന്നും വ്യക്തമാക്കായിരുന്നു. ഇതോടെയാണ് ട്വന്റിയില്‍നിന്ന് മക്കല്ലത്തെ ഒഴിവാക്കി പുതിയ ടീം കെട്ടിപ്പെടുക്കാന്‍ സെലക്റ്റര്‍മാര്‍ തീരുമാനിച്ചത്.
കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍ ബാറ്റ്‌സ്മാനായി കോറി ആന്‍ഡേഴ്‌സണിനെ ഉള്‍പ്പെടുത്തി. പുറംവേദന മൂലം ദീര്‍ഘനാളായി കളിക്കളത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന ആന്‍ഡേഴ്‌സണിന് തിരിച്ചുവരവ്. ഗ്രാന്‍ഡ് എലിയട്ടിനെയും തിരികെവിളിച്ചു. അതേസമയം, അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ മക്കല്ലം നയിക്കും. ട്രെന്റ് ബൗള്‍ട്ടിന്റെ മടങ്ങിവരാണ് പ്രത്യേകത. അഞ്ചാം ഏകദിനത്തിലാകും ബൗള്‍ട്ട് കളിക്കുക.
ട്വന്റി20 – കെയ്ന്‍ വില്യംസണ്‍ (നായകന്‍), കോറി ആന്‍ഡേഴ്‌സണ്‍, ട്രെന്റ് ബൗള്‍ട്ട്, ഗ്രാന്റ് എലിയട്ട്, മാര്‍ട്ടിന്‍ ഗുപ്ടില്‍, മിച്ചല്‍ മക്ലെന്‍ഘന്‍, ആദം മില്‍നെ, കോളിന്‍ മണ്‍റോ, ലൂക്ക് റോഞ്ചി, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തീ, റോസ് ടെയ്‌ലര്‍.
ഏകദിനം – ബ്രെണ്ടന്‍ മക്കല്ലം (നായകന്‍), ട്രെന്റ് ബൗള്‍ട്ട്, ഡഗ് ബ്രേസ്‌വെല്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, ടോം ലഥം, മിച്ചല്‍ മക്ലെന്‍ഘന്‍, ആദം മില്‍നെ, ഹെന്റി നിക്കോള്‍സ്, ലൂക്ക് റോഞ്ചി, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തീ, റോസ് ടെയ്ല്‍, കെയ്ന്‍ വില്യംസണ്‍.
















