തിരുവനന്തപുരം: ഇന്ത്യന്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിങ് സാഫ് കപ്പില്‍ ഇനിയുള്ള മത്സരങ്ങളില്‍ രാജ്യത്തിനായി ബൂട്ടണിയില്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് റോബിനു വിനയായത്. നാളെ നടക്കുന്ന സെമിഫൈനലില്‍ മാലദ്വീപിനെ നേരിടുന്ന ഇന്ത്യക്കു റോബിന്റെ അഭാവം തിരിച്ചടിയായേക്കും. കഴിഞ്ഞ ദിവസം നടത്തിയ എംആര്‍ഐ സ്‌കാനിങില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റോബിനെ ഒഴിവാക്കിയത്. 10 ദിവസത്തെ വിശ്രമമാണു റോബിനു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
ഗ്രൂപ്പ് മത്സരത്തില്‍ രണ്ട് ഗോളുകളടിച്ച് മികച്ച ഫോമിലുള്ള റോബിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവും. ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിലായിരുന്നു റോബിന്റെ ഇരട്ട പ്രഹരം.
റോബിന്റെ പരിക്ക് വാര്‍ത്ത ഏറെ നിരാശയുണ്ടാക്കുന്നതാണ് എന്നായിരുന്നു കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്‍ അഭിപ്രായപ്പെട്ടത്. അതേസമയം റോബിന്റെ അഭാവത്തില്‍ മറ്റൊരു താരത്തെ ടീമിലെടുക്കാനും ഇന്ത്യക്ക് കഴിയില്ല.
















