ദുബായ്: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഐസിസി ഏകദിന റാങ്കിങില്‍ അഫ്ഗാനിസ്ഥാന് ചരിത്ര നേട്ടം. ഇതാദ്യമായി അവര്‍ ആദ്യ പത്തില്‍ ഇടംപിടിച്ചാണ് ചരിത്രം കുറിച്ചത്. അതേസമയം ഒന്നും രണ്ടും റാങ്കുകള്‍ ഓസ്‌ട്രേലിയയും ഇന്ത്യയും നിലനിര്‍ത്തി.
ക്രിസ്തുമസ് ദിനത്തില്‍ സിംബാബ്‌വെ 49 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് അഫ്ഗാനിസ്ഥാന്‍ ചരിത്രം കുറിച്ചത്. ക്രിക്കറ്റിലേക്ക് ചുവടുവെച്ച് അധികനാള്‍ തികയുന്നതിന് മുമ്പാണ് അഫ്ഗാന്‍ ഈ നേട്ടം കൈവരിച്ചതെന്ന സവിശേഷതയുമുണ്ട്. അഫ്ഗാന്‍ പത്താമതെത്തിയപ്പോള്‍, വര്‍ഷങ്ങളോളം ആദ്യ പത്തില്‍ ഇടമുണ്ടായിരുന്ന സിംബാബ്‌വെ പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അയര്‍ലന്‍ഡാണ് പതിനൊന്നാം സ്ഥാനത്ത്.
ദക്ഷിണാഫ്രിക്ക മൂന്നാമതും ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തുമാണ്. ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനത്ത്. പാക്കിസ്ഥാന്‍ എട്ടാം സ്ഥാനത്തും വെസ്റ്റിന്‍ഡീസ് ഒമ്പതാം സ്ഥാനത്താണുള്ളത്.
















