കുമരകം: കരിങ്കല്ലുമോഷണം കുമരകം മേഖലയില്‍ വ്യാപകമാകുന്നു. വെള്ളപ്പൊക്കവും കാലവര്‍ഷത്തില്‍ കിഴക്കന്‍ മേഖലയില്‍നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കുംമൂലം കായലോരങ്ങളിലും ആറ്റുതീരങ്ങളിലും തിട്ടഒലിച്ചുപോകാതിരിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് കരിങ്കല്ലുകൊണ്ട് തീര്‍ത്ത സംരക്ഷണ ഭിത്തിയുടെ കരിങ്കല്ലാണ് വ്യാപകമായി മോഷ്ടിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പും പുതിയ സ്‌കീമിലുമായി തീരത്തിന്റെ സംരക്ഷണം ഉറപ്പാക്കി പണിത സംരക്ഷണ ഭിത്തി നിര്‍മ്മാണത്തില്‍ വന്ന അപാകത മൂലം പലയിടങ്ങളിലും കരിങ്കല്‍ ചീളുകള്‍ ഇളകി വീണുപോയി. ഇത്തരം ഇടങ്ങളില്‍നിന്നാണ് കരിങ്കല്ലുകള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നത്. രാത്രികാലങ്ങളില്‍ വലുതും ചെറുതുമായ വള്ളങ്ങളിലെത്തിയാണ് മോഷ്ടാക്കള്‍ കല്ലുകള്‍ മോഷ്ടിക്കുന്നത്. ഇത് കാലാന്തരത്തില്‍ കായലോരത്തെയും ആറ്റുതീരത്തെയും തോട്ടുതീരത്തെയും തിട്ടകളിടിഞ്ഞ് ദൂരവ്യാപകമായ ഭവിഷ്യത്തിനു കാരണമാകുമെന്നതിനാല്‍ ഇത്തരം ഭൂപ്രകൃതിയെ ബാധിക്കുന്ന മോഷണത്തിന് തടയിടുന്നതിനുള്ള കര്‍ശന നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കുമരകം നിവാസികളുടെ ആവശ്യം.
















