കോട്ടയം: മഹിളാ ഐക്യവേദി തിരുനക്കര മൈതാനത്ത് സംഘടിപ്പിച്ച തിരുവാതിര നഗരത്തിന് നവ്യാനുഭവമായി. മഹിളാ ഐക്യവേദി താലൂക്ക് കമ്മറ്റിയംഗം സജന മോഹന്‍ രചിച്ച തിരുവാതിരപാട്ട് ഏറെ ആകര്‍ഷണീയമായി. ഹിന്ദുഐക്യവേദിയുടെ കാര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഇന്നിവിടെ അംഗനമാര്‍ അണിനിരന്നു എന്നു തുടങ്ങുന്ന ഈരടി കള്‍ക്ക് മങ്കമാര്‍ ചുവടുവച്ചു. അഞ്ഞുറിലധികം മഹിളാഐക്യവേദി പ്രവര്‍ത്തകരാണ് തിരുവാതിരകളിയില്‍ പങ്കെടുത്തത്.
ധനുമാസ തിരുവാതിര മഹിളാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന തിരുവാതിരകളിയില്‍ ദശപുഷ്പം ചൂടിയ അംഗനമാര്‍ കേരളീയ വേഷത്തിലാണ് പങ്കെടുത്തത്. വയോവൃദ്ധകള്‍ മുതല്‍ അംഗനവാടി കുട്ടികള്‍വരെ അണിനിരന്ന തിരുവാതിരയ്‌ക്ക് ആസ്വാദകര്‍ നിരവധിയായിരുന്നു. പറയിപ്പെറ്റ പന്തിരുകുലവും ചട്ടമ്പിസ്വാമിയേയും ഗുരുദേവനേയും അയ്യന്‍കാളിയേയുംമെല്ലാം തിരുവാതിരപാട്ടിലൂടെ സ്ത്രീകള്‍ അനുസ്മരിച്ചു.
















