കൊല്ലം: തട്ടാമല പുത്തന്‍പുര ചതുര്‍ബാഹു ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അടുത്തമാസം 30 മുതല്‍ ഫെബ്രുവരി നാലുവരെ നടക്കുന്ന മഹാഗായത്രിയാഗത്തിന്റെ ഭൂമിപൂജയും ശിലാന്യാസവും 24ന് രാവിലെ 10ന് നടക്കും. യാഗാചാര്യന്‍ സ്വാമിജി തമ്പുരാന്‍ പൂജക്ക് നേതൃത്വം നല്‍കും. 11ന് യാഗമാഹാത്മ്യ വിശദീകരണചടങ്ങില്‍ സ്വാഗതസംഘം പ്രസിഡന്റ് പത്മരാജു തുഷാരം അധ്യക്ഷനായിരിക്കും.
പത്തനംതിട്ട ജില്ലാ ജഡ്ജി സോമരാജന്‍, എസ്എന്‍ഡിപി കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍.രാജേന്ദ്രന്‍, മുഖ്യരക്ഷാധികാരി നന്ദകുമാര്‍, യോഗക്ഷേമസഭ ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്, ചക്കുളത്തുകാവ് രാധാകൃഷ്ണന്‍നമ്പൂതിരി, പുതിയകാവ് മാമി, വാളത്തുംഗല്‍ ജി.അശോകന്‍, എസ്.എ.വിനോദ്, ബി.സുരേഷ്ബാബു എന്നിവര്‍ സംബന്ധിക്കും.
















