പന്തക്കല്‍: സിപിഎമ്മിന്റെ വ്യാജ പരാതിയുടെ പേരില്‍ നിരപരാധികളായ രണ്ട് ബിജെപി പ്രവര്‍ത്തകരെ പന്തക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ലോകപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. പന്തക്കലിലെ ശരത്ത്, രജീഷ് എന്നിവരെയാണ് പോലീസ് കൊല്ലാക്കൊല ചെയ്തത്. രാത്രിയില്‍ കസ്റ്റഡിയിലെടുത്ത ഇവരെ പിറ്റേന്ന് കോടതിയില്‍ ഹാജരാക്കുന്നത് വരെ വെളളമോ ഭക്ഷണമോ നല്‍കാതെ സന്ദീപ്, സുകേഷ്, ദിലീപ് എന്നീ പോലീസുകാരുടെ നേതൃത്വത്തില്‍ ഹോംഗാര്‍ഡ് മുതല്‍ എല്ലാവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ശരത്തിന്റെ ഒരു ചെവിയുടെ കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടപെട്ട നിലയിലാണ്. ദേഹമാസകലം മര്‍ദ്ദനമേറ്റ് അവശനിലയിലായ ഇരുവര്‍ക്കും കോടതിയാണ് വൈദ്യസഹായം നല്‍കിയത്. സിപിഎം ദാസന്‍മാരായ പന്തക്കല്‍ പോലീസിന്റെ കാടത്തതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. മര്‍ദ്ദക വീരന്‍മാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















