Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായി വിജയന്റെ നാട്ടിലൂടെ യാത്രചെയ്യാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 09:48 pm IST
in Kannur

കണ്ണൂര്‍: സിപിഎം നേതാവ് പിണറായി വിജയന്റെ നാട്ടിലൂടെ യാത്രചെയ്യുന്നതിന് പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്ക്. പിണറായി വിജയന്റെ വീടിന് മുന്‍വശത്തെ റോഡിലൂടെ പോകുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇതിനായി ഒരു സംഘം സിപിഎം ക്രിമിനലുകള്‍ പ്രദേശത്ത് സ്ഥിരമായി നിലയുറപ്പിച്ചിട്ടുണ്ട്. പിണറായി വിജയന്റെ പ്രദേശത്ത് നിന്ന് സമീപകാലത്തായി നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ അക്രമിച്ച് പരിക്കേല്‍പിച്ചത്. നേരത്തേ പിണറായി ചേരിക്കലില്‍ പിണറായി വിജയന്‍ നേരിട്ടെത്തി ആര്‍എസ്എസ് പ്രവര്‍ത്തകരെ വെല്ലുവിളിച്ചിരുന്നു. കരുത്ത് എപ്പോള്‍ പ്രകടിപ്പിക്കണമോ ആ സമയത്ത് പ്രകടിപ്പിക്കണമെന്നും അവിടെ അറച്ച് നില്‍ക്കരുതെന്നുമാണ് പിണറായി വിജയന്‍ ഒരു കുടുംബസംഗമത്തില്‍ പറഞ്ഞത്. ഇവിടുത്തെ ചില ചെറുപ്പക്കാരെ നല്ല വഴിക്ക് നയിക്കാന്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരോട് ഓര്‍മിപ്പിക്കുകയാണ്, പിന്നീട് ഓര്‍മ്മിപ്പിച്ചില്ല എന്ന് വരാനിടയാക്കരുത് എന്നും പിണറായി പരസ്യമായി പ്രസംഗിച്ചിരുന്നു. പിണറായിയില്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് പോകുന്നവര്‍ക്കുള്ള ഭീഷണികൂടിയായിരുന്നു ഇതെന്ന ആക്ഷേപം അന്നു തന്നെ ഉയര്‍ന്നിരുന്നു.

വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തില്‍ നിന്ന് മത്സരിക്കാനാണ് പിണറായിയുടെ നീക്കം. എന്നാല്‍ കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ പിണറായി പഞ്ചായത്തില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് വടത്തിയത്. ഇതില്‍ വിറളി പൂണ്ടാണ് സിപിഎം പ്രദേശത്ത് വ്യാപകമായ അക്രമം നടത്തുന്നത്. നിരവധി ബിജെപി പ്രവര്‍ത്തകരാണ് സിപിഎം സംഘം നടത്തിയ ഏകപക്ഷീയമായ അക്രമങ്ങളില്‍ പരിക്കേറ്റ് ജീവച്ഛവമായി കഴിയുന്നത്. കഴിഞ്ഞ നവംബര്‍ മാസം 23 ന് ബിജെപി പ്രവര്‍ത്തകന്‍ റൈജേഷിന്റെ വലതു കൈ സിപിഎം ക്രിമിനലുകള്‍ വെട്ടിമാറ്റിയത് നേതൃത്വത്തിന്റെ ഒത്താശയോടെയാണ്. പിണറായിയുടെ അയല്‍ക്കാരനായ റൈജേഷ് സിപിഎം വിട്ട് ബിജെപിയുടെ പ്രവര്‍ത്തകനായതാണ് അക്രമത്തിന് കാരണം. ബസ്സ് ക്ലീനറായ റൈജേഷ് വര്‍ക്ക്‌ഷോപ്പില്‍ നില്‍ക്കവേയാണ് അക്രമം നടത്തിയത്. വിദഗ്ദ പരിശീലനം നേടിയ സിപിഎം സംഘമാണ് അക്രമം നടത്തിയത്. റൈജേഷിന്റെ ഒരു കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. ഇദ്ദേഹം ഇപ്പോഴും പൂര്‍ണ്ണമായി സുഖം പ്രാപിച്ചിട്ടില്ല.

മൈലുള്ളിമൊട്ടയിലെ ബിജെപി പ്രവര്‍ത്തകന്‍ ശ്രീനിലേഷിനെ സിപിഎം സംഘം വാഹനമിടിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ശ്രീനിലേഷിന്റെ ജീവന്‍ രക്ഷിക്കാനായത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീനിലേഷിനെ പിറകില്‍ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സിപിഎം നേതൃത്വം ചുമതലപ്പെടുത്തിയ സംഘം ദിവസങ്ങളോളം പ്രദേശത്ത് ഉണ്ടായിരുന്നതായാണ് സൂചന.

പ്രദേശത്ത് അക്രമം വ്യാപകമാക്കാന്‍ സിപിഎം വന്‍തോതില്‍ ആയുധങ്ങള്‍ നിര്‍മ്മിച്ച് കൂട്ടിയിട്ടുണ്ട്. പിണറായിയുടെ സന്തതസഹചാരിയും ദേശാഭിമാനി പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ പി.എം.മനോജിന്റെ സഹോദരന്‍ മനോരാജാണ് പ്രദേശത്ത് ആയുധ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മനോരാജിനെ കൂത്തുപറമ്പ് പഴയനിരത്തില്‍ നിന്ന് മാരകായുധങ്ങള്‍ പിടികൂടിയ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇടത് തീവ്രവാദ സംഘടനയായ മാവോയിസ്റ്റുകളെപ്പോലും വെല്ലുന്ന ആയുധങ്ങളാണ് പഴയനിരത്തില്‍ നിന്നും പിടികൂടിയത്. നിരവധി വാളുകളും ബോംബുകളും നായ്‌ക്കുരണപ്പൊടിയും അന്ന് പിടികൂടിയിരുന്നു. കൂത്തുപറമ്പ് സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധശേഖരം പിടികൂടിയതും മനോരാജിനെ അറസ്റ്റ് ചെയ്തതും. എന്നാല്‍ പിന്നീട് കൂത്തുപറമ്പ് കിണറ്റിന്റവിട എന്ന സ്ഥലത്ത് വെച്ച് സിപിഎമ്മുകാര്‍ പ്രേംസദനെ ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച് പ്രതികാരം ചെയ്തിരുന്നു. തങ്ങളുടെ ആയുധങ്ങള്‍ പിടിച്ചെടുത്താല്‍ പോലീസുകാരുടെ ഗതി ഇതായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കാനാണ് സിപിഎം സംഘം സിഐയെ അക്രമിച്ചത്. പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തെത്തന്നെ ബാധിക്കുന്ന വിധത്തില്‍ പിണറായിയുടെ നാട്ടില്‍ അക്രമം വ്യാപിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

പുതിയ വാര്‍ത്തകള്‍

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.