Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മംഗലയാതിര നല്‍പുരാണം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 08:48 pm IST
in Samskriti

തിരുവാതിരനൊയ്‌മ്പാചരണം മകയിരത്തിലെ കാല്‍ നാഴിക മുതല്‍ തിരുവാതിര മുഴുവനും പുണര്‍തം നാളിന്റെ കാല്‍ ഭാഗവും വരെ വരുന്നു. ഇതില്‍ ഏറ്റവും പ്രാധാന്യം തിരുവാതിര നൊയമ്പിനാണ്. തിരുവാതിര നൊയമ്പ് ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും ആയുസ്സിനും വേണ്ടിയും മകയിരം നൊയമ്പ് മക്കള്‍ക്കു വേണ്ടിയും പുണര്‍തം നൊയമ്പ് സഹോദരന്മാര്‍ക്കു വേണ്ടിയും അനുഷ്ഠിക്കുന്നു. ഇത് കുടുംബബന്ധത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു. മകയിരത്തിന്റെ അന്നാണ് വളരെ പ്രധാനമായ എട്ടങ്ങാടി നിവേദ്യം. വൈകുന്നേരം കിഴക്കുഭാഗത്ത് തറമെഴുകി കനല്‍കൂട്ടി എട്ടുതരം കിഴങ്ങുകള്‍ ചേന, ചേമ്പ്, കാച്ചില്‍, കാട്ടുചേമ്പ്,

നനകെഴങ്ങ്(പൊടിക്കിഴങ്ങ്) കൂര്‍ക്ക, നേന്ത്രക്കായ്, പഴം എന്നിവ കനലില്‍  ചുട്ടെടുത്ത് ചെറുപയര്‍ വറുത്തതും കരിമ്പും കൂടി ശര്‍ക്കര പാവുകാച്ചി, അതിലിട്ട് ഇളക്കിയെടുക്കുന്നു. ഇതാണ് എട്ടങ്ങാടി. ഇത് പാര്‍വ്വതി ദേവീ സങ്കല്‍പിതമായ മുല്ലമാലയിട്ട് അലങ്കരിച്ച നിലവിളക്കിന്റെ മുന്നില്‍ വെച്ച്  നിവേദിക്കുന്നു.

മകയിരവും തിരുവാതിരയും പൂത്തിരുവാതിരക്കാര്‍ക്കാണ് പ്രധാനം. മകയിരംനാള്‍ സന്ധ്യക്കു വരുന്ന ദിവസമാണ് മകയിരം സദ്യയും എട്ടങ്ങാടിയും. ആ ദിവസം വൈകുന്നേരം കുളിച്ച് കോടിയലക്കിയ മുണ്ടുടുത്ത് മൈലാഞ്ചി അണിഞ്ഞ്,കുറികളിട്ട് കണ്ണെഴുതി, ഗണപതിക്കുവെച്ച വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നു. സന്ധ്യയ്‌ക്ക് വിളക്കുവച്ച് നടുമുറ്റത്ത് എട്ടങ്ങാടി, കരിക്ക്, വെറ്റില, അടക്ക ഇവ നിവേദിച്ച് കളി തുടങ്ങുന്നു.രാത്രി പന്ത്രണ്ടു മണിയോടെ കളി അവസാനിപ്പിക്കും.

മകയിരം എട്ടങ്ങാടി കഴിഞ്ഞാല്‍ തിരുവാതിര നൊയമ്പ് തുടങ്ങും. ഇതിന് കൂവ കുറുക്കിയത്, ഗോതമ്പ്് കഞ്ഞി, ചെറുപഴം, കായ വറുത്തത്, എട്ടങ്ങാടി പുഴുക്ക് ഇവ പ്രധാനമാണ്. തിരുവാതിരനാള്‍ തുടങ്ങുന്നതോടെ 108 വെറ്റില മുറുക്ക് ആരംഭിക്കും. അന്നു രാത്രി ഗണപതിക്ക് കരിക്ക്, വെറ്റില എന്നിവ നിവേദിച്ച് കൈകൊട്ടികളിതുടങ്ങും. അന്നത്തെ ദിവസം സ്വയംവരങ്ങള്‍ക്കാണ് പ്രാധാന്യം. പാര്‍വ്വതീ സ്വയംവരം, പാഞ്ചാലീ സ്വയംവരം, സുഭദ്രാഹരണം, ലക്ഷ്മീ സ്വയംവരം ഇവയെല്ലാം പാടാറുണ്ട്.

തിരുവാതിരനക്ഷത്രം ഉച്ചിയില്‍ എത്തുന്നതിനു മുമ്പായി ഏകദേശം അര്‍ദ്ധരാത്രിയോടെ പാതിരാപൂവ് കൊണ്ടുവരാനുളള പുറപ്പാടായി. അഷ്ടമംഗല്യവും ചങ്ങലവട്ടയും ആര്‍പ്പും കുരവയുമായി ഒന്നാനാം മതിലകത്ത് എന്നു തുടങ്ങുന്ന പാട്ടു പാടിയാണ് പൂവിന് പോകുന്നത്. പൂവുമായി തിരിച്ചുവരുമ്പോള്‍ വഞ്ചിപ്പാട്ടാണ് പാടുന്നത്. ഇതില്‍ വ്യാസോല്‍പ്പത്തി പ്രധാനമാണ്. തിരിച്ചുവന്ന് എല്ലാവരും പൂ ചൂടി,മുറുക്കി, കരിക്കുകുടിച്ചു കഴിഞ്ഞാണ് മംഗലയാതിര പാടുന്നത്.

കുട്ടിക്കാലം മുതല്‍ ശിവപാര്‍വ്വതി പൂജചെയ്തു വളര്‍ന്ന ഒരു പെണ്‍കുട്ടിക്ക് വളരെ ചെറുപ്പത്തിലെ വിധവയാകേണ്ടി വന്നു. അവളുടെ കരച്ചില്‍ കേട്ട് മനസ്സലിഞ്ഞ ശ്രീപാര്‍വ്വതി ശിവന്റെ അടുക്കല്‍ പോയി പരിഭവപ്പെട്ടു.

വിധിയെ തടുക്കാന്‍ പറ്റുമോ?” ശിവന്റെ ചോദ്യത്തില്‍ തൃപ്തിയാകാത്ത പാര്‍വ്വതി സ്വയം എല്ലാ മംഗളവസ്തുക്കളേയും ഉപേക്ഷിച്ചു. ശിവനേയും പാര്‍വ്വതിയുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ ശിവന്‍ യമലോകത്തേക്ക് ഒന്നു നോക്കിയപ്പോഴേക്കും യമധര്‍മമരാജാവ് ഭയപ്പെട്ടിട്ട് പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചുകൊടുത്തു. പാര്‍വ്വതി സന്തോഷവതിയായി. ഈ പാട്ടുപാടി കളിക്കുന്നവര്‍ക്ക് നെടുമംഗല്യവും സര്‍വ്വവിധ ശ്രേയസ്സുകളും ഉണ്ടാകുമെന്നാണ് ഫലശ്രുതി. മംഗലായാതിര പാടിയതിനുശേഷം ലക്ഷ്മീസ്വയംവരവും പാടുന്നു. ഇതിനുശേഷമാണ് തമാശപ്പാട്ടുകളും കളികളും. ഉറക്കം വരാതിരിയ്‌ക്കത്തക്കവണ്ണമുളള പാട്ടുകളാണ് പാടാറ്. വെളുപ്പിനു നാലുമണിയാകുമ്പോഴേക്കും മംഗളം പാടി കളി അവസാനിപ്പിച്ച് ആര്‍ദ്രാദര്‍ശനത്തിനായി ശിവക്ഷേത്രത്തിലേക്കു പോകുന്നു. ഉദിക്കുന്നതിനു മുന്പ് തിരുവാതിരനാളുള്ളപ്പോഴാണ് ആര്‍ദ്രാദര്‍ശനം.

പുണര്‍തം നക്ഷത്രത്തിന്റെ കാല്‍നാഴികയും കൂടി നൊയമ്പാചരിച്ച് തിരുവാതിരയുടെ പരിസമാപ്തിയായി. ഹൈന്ദവാചാര പ്രകാരമുള്ള  എല്ലാ ആഘോഷങ്ങളും പണ്ടുമുതല്‍ക്കേ സാമൂഹികമായി ആചരിക്കുന്നവയാണ്. ഈ ആഘോഷങ്ങളൊക്കെയും കുടുംബ ബന്ധങ്ങളെ സുദൃഢമാക്കുന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്. കാലത്തിന്റെ മാറ്റത്തില്‍ ഈ ആഘോഷങ്ങളൊക്കെയും എന്തിനുവേണ്ടിയാണെന്നു മനസ്സിലാക്കാതെ വെറും ആചാരം മാത്രമായി അവശേഷിച്ചിരിക്കുന്നു. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും അതിന്റെ പ്രാധാന്യം മനസ്സിലാക്കി അനുഷ്ഠിക്കുവാനും അതുവഴി സുദൃഢമായ ഒരു കുടുംബ ബന്ധത്തിനും സാമൂഹ്യ ബന്ധത്തിനും വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.