Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുവാതിര വ്രതം ശ്രേഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 11:07 am IST
in Samskriti

ലോകൈകനാഥനും പ്രപഞ്ച സ്രഷ്ടാവുമായ ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര ആര്‍ദ്രാവ്രതമായും ആചാരാനുഷ്ഠാനങ്ങളില്‍ മഹാപുണ്യദിനമായും ഹൈന്ദവര്‍ ആചരിച്ചുവരുന്നു.ഭാരതീയ സംസ്‌കാരത്തെ മാറോട്‌ചേര്‍ത്ത് സര്‍വ്വൈശ്വര്യ- സന്തോഷപ്രദവുമായ ദാമ്പത്യസുഖ ജീവിതത്തെ ഓര്‍മ്മിക്കലാണ് തിരുവാതിരയാഘോഷത്തിന്റെ പ്രധാന ഉദ്ദേശം.

ശ്രീശിവശങ്കരന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച് തിരുവാതിര വ്രതം ആദ്യമായി അനുഷ്ഠിക്കപ്പെട്ടത് ശ്രീപാര്‍വ്വതി ദേവിയായിരുന്നുവെന്നാണ് ഐതിഹ്യം.

പാര്‍വ്വതി ദേവിയുമായുള്ള വിവാഹത്തിന് ശ്രീപരമേശ്വരന്‍ അനുമതിയരുളിയത് ധനുമാസത്തിലെ തിരുവാതിരയിലാണെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീപാര്‍വ്വതിദേവി ഭഗവാന്റെ അനുഗ്രഹത്തിന് വ്രതമെടുക്കുന്ന ദിവസമെന്ന പ്രത്യേകതയുള്ളതുകൊണ്ട് ഈ പുണ്യദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ ഭഗവാന്റെ അനുഗ്രഹം വളരെകൂടുതല്‍ ലഭിക്കുമെന്നാണ് വിശ്വാസം.

തിരുവാതിരവ്രതത്തില്‍ മകയിരം വ്രതത്തിന് വളരെ പ്രാധാന്യമുണ്ട്. ഈ നക്ഷത്രത്തിലാണ് കാമദേവന്റെ ദഹനം നടന്നത്. തിരുവാതിര നാളിലാണ് പുനര്‍ജീവന്‍ ലഭിച്ചതെന്ന് പുരാണങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാമദേവദഹനമറിഞ്ഞ് കാമദേവപത്‌നി രതീദേവി ദുഃഖിതയും, അന്നപാനാദികള്‍ വെടിഞ്ഞ് വിലപിച്ച് പ്രാര്‍ത്ഥനയും വ്രതവുമായി കഴിഞ്ഞു. മറ്റു ദേവീമാരെല്ലാവരും ഒത്തൊരുമിച്ച് ഇതില്‍ പങ്കുചേര്‍ന്നു. ഇതെല്ലാം അറിഞ്ഞ ശ്രീപരമേശ്വരന്‍ കാമദേവന് പുനര്‍ജീവന്‍ നല്‍കി. ഇതിന്റെ സ്മരണ മകയിരം വ്രതത്തെ പ്രാധാന്യമുള്ളതാക്കി.

ശിവാലയങ്ങളില്‍ വിശേഷാല്‍ പൂജകള്‍, നാമമന്ത്രകീര്‍ത്തനം, ലക്ഷാര്‍ച്ചന, ദ്രവ്യകലശപൂജ, കലശാഭിഷേകം, ശിവസ്തുതിളോടെ നടത്തുന്ന തിരുവാതിരകളി എന്നിവ ഈ പുണ്യദിനത്തെ മഹനീയമാക്കുന്നു.തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ആതിരമഹോത്സവമായിട്ടാണ് ആഘോഷിക്കുന്നത്.

ബ്രാഹ്മണ-ഉപാസകഗൃഹങ്ങളില്‍ പൂജയും തിരുവാതിരകളിയുമായി ഈ പൗര്‍ണ്ണമിദിനം ആചരിക്കുന്നു. ഗൃഹസ്ഥനായി കുടുംബസമേതം കഴിയുന്ന ശ്രീശങ്കരനെ ഈ മഹാപുണ്യദിനത്തില്‍ വ്രതശുദ്ധിയോടെ ആരാധിച്ചാല്‍ കുടുംബജീവിതം ഏറ്റവും സന്തോഷപ്രദമാകുമെന്നാണ് വിശ്വാസം.

ഉപവാസം-ഒരിക്കല്‍-പഞ്ചാക്ഷരമന്ത്രജപം എന്നിവയാണ് തിരുവാതിരദിനത്തില്‍ പ്രധാനമായും അനുഷ്ഠിക്കുക. ശിവസഹസ്രനാമം – ശിവപുരാണപാരായാണം എന്നിവ ഈ വിശിഷ്ടദിനത്തില്‍ പാരായണം  ചെയ്താല്‍ ഓംകാരമൂര്‍ത്തിയുടെ അനുഗ്രഹം വളരെ വേഗം ലഭിക്കുമെന്നും വിശ്വാസമുണ്ട്. ശിവക്ഷേത്രത്തില്‍ ജലധാര, ഇളനീര്‍ധാര, കുവളത്തിലകൊണ്ട് പുഷ്പാഞ്ജലി, ശംഖാഭിഷേകം, മൃതുഞ്ജയ പുഷ്പാഞ്ജലി, മൃത്യുഞ്ജയഹോമം, നെയ്യഭിഷേകം എന്നിവ യഥാശക്തിപ്രകാരം ചെയ്യുന്നത് വളരെ ഉത്തമം. കുടുംബിനികള്‍ ഭര്‍ത്താവിന്റെ ആയുസ്സ്, ആരോഗ്യം, യശസ്സ്,  എന്നിവയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കന്യകമാര്‍ സല്‍ഗുണസമ്പന്നരായ ഭര്‍ത്താക്കന്മാരെ ലഭിയ്‌ക്കുന്നതിനുവേണ്ടിയും തിരുവാതിര വ്രതാനുഷ്ഠാനംകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

തിരുവാതിരദിനത്തില്‍ രാത്രിയില്‍ ദശപുഷ്പങ്ങള്‍കൊണ്ട് പാതിരപ്പൂചൂടലും തളിര്‍വെറ്റിലകൊണ്ട് മുറുക്കുന്നതും ഒരു മുഖ്യചടങ്ങായി പഴമക്കാര്‍ ആചരിച്ചുവന്നിരുന്നു. രാത്രിയില്‍ വിടരുന്ന കൊടുവേലിപ്പൂവിനോടൊപ്പം കറുക, കഞ്ഞുണ്ണി, തിരുതാളി, മുയല്‍ചെവിയന്‍, പൂവാംകുറുന്നില, മുക്കുറ്റി, നിലപ്പന, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറുള എന്നീ ദശപുഷ്പങ്ങളും ചേര്‍ന്നുള്ളത് ത്രിജടയെന്ന നാമധേയത്തില്‍ പ്രസിദ്ധമാണ്.

ആരാധനാ സമ്പദായത്തില്‍ ദശപുഷ്പങ്ങളില്‍ ഓരോന്നിനും ഓരോ ദേവതകളുമായി ബന്ധമുള്ളതിനാല്‍ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. മിഥുന സംക്രമദിവസം ദശപുഷ്പങ്ങള്‍ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്നത് വളരെ നല്ലതാണ്. ഔഷധഗുണമുള്ള സസ്യജാലങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നത് ഐശ്വര്യവും ആയുരാരോഗ്യവുമാണ് പ്രദാനം ചെയ്യുക. കര്‍ക്കിടകത്തില്‍ ശ്രീഭഗവതിയ്‌ക്കായി സമര്‍പ്പിക്കുന്ന അഷ്ടമംഗല്യത്തില്‍ ദശപുഷ്പങ്ങളുള്‍പ്പെടും.

തിരുവാതിരയോടനുബന്ധിച്ച് പാണനും പാട്ടിയും ഒത്തുചേര്‍ന്ന് ദേശാടനത്തിലൂടെ വീടുകള്‍തോറും സഞ്ചരിച്ച് നടത്തുന്ന തുകിലുണര്‍ത്തുപാട്ടും, വള്ളുവനാട്ടിലെ ചോഴികെട്ടിവരവും, വടക്കന്‍ കേരളത്തില്‍ പുറാട്ടുകാരന്റെ വേഷംവരവും ഈ പുണ്യദിനത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്നു.

ശ്രീപാര്‍വ്വതിദേവിയുടെ പരമഭക്തവിവാഹം കഴിഞ്ഞ് നാലാം നാള്‍ വിധവയായി. തന്റെ പ്രിയ ഭക്തയ്‌ക്കു  നേരിട്ട മഹാദുരന്തത്തിന്റെ തീവ്രത ശ്രീപാര്‍വ്വതി ദേവി ശ്രീപരമേശ്വരനെ സങ്കടരൂപേണ അറിയിച്ചു. ഉടനെതന്നെ ശ്രീപരമേശ്വരന്‍ യമധര്‍മ്മനെ വിളിച്ച് പ്രിയഭക്തയുടെ ഭര്‍ത്താവിന്റെ ജീവാത്മാവിനെ തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ടു, പുന:സംഗമം സിദ്ധിച്ച ഭക്തദമ്പതികളെ ശ്രീപാര്‍വ്വതി ദേവി അനുഗ്രഹിക്കുന്ന കഥയാണ് മംഗല ആതിരയെന്ന പേരില്‍ പ്രസിദ്ധമായ കീര്‍ത്തനം.

തിരുവാതിരയുടെ തലേദിവസം മുതല്‍ വ്രതമെടുത്ത് ശരീരശുദ്ധിയും മന:ശുദ്ധിയും വരുത്തി ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനയുമായി കഴിയണം. അരിഭക്ഷണം ഒഴിവാക്കി ഗോതമ്പുകൊണ്ടുള്ള ഭക്ഷണവും, കാവത്തും കിഴങ്ങും പയറും ചേര്‍ത്ത് തേങ്ങചിരവിയതുമിട്ട് കഴിയ്‌ക്കുകയുമാവാം. തിരുവാതിരയ്‌ക്ക് വാഴപ്പഴം (ചെറുപഴം)പ്രധാനപ്പെട്ട വിഭവമായി ഉപയോഗിച്ചുവരുന്നു.

തിരുവാതിരയുടെ തലേദിവസം മകയിരം വ്രതമെടുത്താല്‍ മക്കള്‍ക്ക് അഭിവൃദ്ധി, ആയുരാരോഗ്യം എന്നിവയുണ്ടാകുമെന്നും വിശ്വാസമുണ്ട്. ജാതകപ്രകാരം ദാമ്പത്യകലഹം, ഭര്‍തൃവിയോഗം വിധിക്കപ്പെട്ടവര്‍ക്കുപോലും തിരുവാതിരദിനത്തിലെ ശിവപാര്‍വ്വതി ആരാധനയിലൂടെ ദീര്‍ഘമാംഗല്യവും സന്തുഷ്ട കുടുംബജീവിതവും ലഭിക്കുന്നുവെന്നാണ് വിശ്വാസം.

ഫോണ്‍: 9846748474

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.