Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാതയോരങ്ങളിലും ജലസംഭരണികളിലും മാലിന്യകൂമ്പാരം; ഉറക്കം നടിച്ച് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 11:02 am IST
in Kollam

അരുണ്‍സതീശന്‍

ചാത്തന്നൂര്‍: പഞ്ചായത്തിന്റെ പ്രധാന പാതയോരങ്ങളും ഇടവഴികളും ജലസംഭരണികളായ കുളങ്ങളും ചാത്തന്നൂര്‍ തോടും മാലിന്യകൂമ്പാരമായി മാറുന്നു. സ്ഥിതിഗതികള്‍ വഷളായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കൂടാതെ ഓടകളില്‍ നിന്നുള്ള ദുര്‍ഗന്ധവും അസഹ്യമായിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് ഓടകള്‍ വൃത്തിയാക്കിയെങ്കിലും പ്രധാന ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും ഓടകള്‍ക്ക് സ്ലാബ് ഇട്ടിട്ടില്ല. കൂടാതെ ഓടയില്‍ നിന്നും എടുത്ത മാലിന്യങ്ങള്‍ റോഡിനുവശത്ത് തന്നെ കൂട്ടിയിട്ടിരിക്കുന്നു. ഇതുമൂലം ആളുകള്‍ക്ക് റോഡിലൂടെ മൂക്ക് പൊത്താതെ നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്.

പഞ്ചായത്തിന് മുന്നില്‍ കൂടിയുള്ള ഓടയുടെ അവസ്ഥയാണ് ഏറ്റവും ദുരിതപൂര്‍ണം.

നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഓടയുടെ മൂടി ഇളക്കിയിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചാത്തന്നൂര്‍ ടൗണിലെ ഓടകളിലെ മാലിന്യം ഒഴുകുന്നത് ചാത്തന്നൂര്‍ തോട്ടിലേക്കാണ്. കൂടാതെ ചാത്തന്നൂര്‍ പഞ്ചായത്തിലെ മാലിന്യവും ഒഴുകുന്നത് ഈ ഓടയിലൂടെയാണ്. തലക്കറക്കം വരുന്ന ദുര്‍ഗന്ധമാണ് റോഡില്‍ കൂടി നടക്കുേേമ്പാാള്‍ അനുഭവപ്പെടുന്നത്. ചാത്തന്നൂര്‍ ശ്രീഭൂതനാഥ ക്ഷേത്രത്തിലേക്കു പോകുന്ന പ്രധാനറോഡാണിത്.

പഞ്ചായത്തിലെ ചെറുതും വലുതുമായ പാതയോരങ്ങളിലെ പൊന്തക്കാടുകള്‍ വെട്ടിതെളിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല. ഇതിനാല്‍ എല്ലാ പാതകളുടെയും ഇരുവശങ്ങളില്‍ വലിയ കാടാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കാടുകളിലേക്കാണ് രാത്രിസമയത്ത് വാഹനങ്ങളിലെത്തിക്കുന്ന ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ തള്ളുന്നത്. പ്രധാനമായും അറവുമാലിന്യങ്ങളും ഹോട്ടല്‍ വേസ്റ്റുകളുമാണ് ഇത്തരത്തില്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നത്.

ദേശീയപാതയില്‍ ചെറുതും വലുതുമായ റോഡുകളുടെ ഓരങ്ങളിലാണ് പ്രധാനമായും മാലിന്യം കുന്നുകൂടുന്നത്. ഇതുകൂടാതെ ഇത്തിക്കരയാറിനു സമീപം വാഹനങ്ങളുടെ അളവ്തൂക്കകേന്ദ്രത്തിനു സമീപത്തെ വയലിലേക്ക് ലോറികണക്കിന് മാലിന്യമാണ് നിക്ഷേപിക്കുന്നത്. ദേശീയപാതയില്‍ നിന്നും താഴ്ന്നുകിടക്കുന്ന പ്രദേശം നികത്തിയെടുക്കുന്നതിനു വേണ്ടിയാണ് മാലിന്യം തള്ളുന്നത്. ലോറികണക്കിന് മാലിന്യമാണ് ഇവിടേക്ക് ദിവസവും തള്ളുന്നത്. ഇവിടെ മാലിന്യം തള്ളുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഈ മാലിന്യങ്ങള്‍ കൊണ്ടുനികത്തുന്നത് പ്രധാന ജലസ്രോതസ്സുകള്‍ കൂടിയാണ്. കൂടാതെ കെഎസ്ഇബി ഓഫീസിനു എതിര്‍വശം ആക്രികടയുടെ ഭാഗത്ത് മാലിന്യം കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്നു. ചാത്തന്നൂര്‍ ടൗണില്‍ നാലിടങ്ങളില്‍ ആണ് മാലിന്യം നിക്ഷേപിക്കുന്നത്.

ചാത്തന്നൂര്‍ പഞ്ചായത്തിന് മുന്‍വശം, ശ്രീഭൂതനാഥക്ഷേത്രം റോഡില്‍, എസ്ബിടിക്ക് എതിര്‍വശം. ടൗണിനു കിഴക്ക്ഭാഗം ഇവിടങ്ങളില്‍ നിന്ന് മാലിന്യം മാറ്റുന്നുണ്ടെങ്കിലും പൂര്‍ണ്ണമായ രീതിയില്‍ മാറ്റാറില്ല. അവധി ദിവസങ്ങളില്‍ മാലിന്യം നീക്കാറില്ല.

ചാത്തന്നൂര്‍ പഞ്ചായത്തില്‍ ഇരുപതിലേറെ അനധികൃത അറവുശാലകളും കോഴിഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. നേരത്തെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു മാലിന്യം തള്ളുന്നതെങ്കില്‍ ഇപ്പോഴത് പ്രധാനപാതയോരങ്ങളിലായി.

കൂടാതെ വേനല്‍കാലത്ത് കുടിക്കാനും കുളിക്കാനുമായി ഉപയോഗിക്കുന്ന ചെറുതും വലുതുമായ കുളങ്ങളുടെ തീരവും ചാത്തന്നൂര്‍ തോടും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യം വ്യാപകമാകുന്നത് തെരുവുനായ്‌ക്കളുടെ ശല്യവും രൂക്ഷമാക്കിയിട്ടുണ്ട്. സുലഭമായി ആഹാരം ലഭിക്കുന്നത് തെരുവുനായ്‌ക്കളുടെ എണ്ണം റോക്കറ്റ് വേഗത്തിലാക്കി. ഇടവഴികളിലും മറ്റും തെരുവ്‌വിളക്കുകള്‍ പ്രകാശിക്കാത്തത് മാലിന്യം തള്ളുന്നവര്‍ക്ക് അനുഗ്രഹമാകുന്നതാണ് പ്രധാനസംഗതി. പിടിക്കപ്പെട്ടാലും ചെറിയ പെറ്റിക്കേസ് ചുമത്തി വിട്ടയക്കുന്നത് ഇവര്‍ക്ക് പ്രോത്സാഹനമാണ്. പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന മാലിന്യനിക്ഷേപത്തിനെതിരെ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അപകട ഭീഷണിയായ വന്‍മരം

മുറിക്കാനുള്ള ശ്രമം എസ്‌ഐ തടഞ്ഞുകുന്നത്തൂര്‍: ഭരണിക്കാവ്-ശാസ്താംകോട്ട റോഡില്‍ ഭരണിക്കാവ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് ക്ഷേത്രഭൂമിയില്‍ അപകടഭീഷണിയായി നിന്ന ഉണങ്ങിയ വന്‍ആഞ്ഞിലിമരം മുറിച്ചുമാറ്റാനുള്ള ശ്രമം ശാസ്താംകോട്ട എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം തടഞ്ഞു. 60 വര്‍ഷത്തോളം പഴക്കമുള്ള മരം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.

ഭരണിക്കാവ് ദേവിക്ഷേത്രത്തിന്റെ അധീനതയില്‍ ഉള്ളതാണ് പ്രസ്തുത ഭൂമി. ഈ മരത്തിന് സമീപത്ത് കൂടിയാണ് 11 കെവി ലൈന്‍ കടന്നുപോകുന്നത്. മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി നേരത്തെ ക്ഷേത്രസമിതിയോട് ആവശ്യപ്പെട്ടതാണ്. ഇതിന്‍പ്രകാരം ക്ഷേത്രസമിതിയുടെ നേതൃത്വത്തില്‍ മരം മുറിക്കുന്നതിനിടെയാണ് എസ്‌ഐയും സംഘവും തടയാനെത്തിയത്.

ഫോണ്‍ മുഖേന കിട്ടിയ പരാതിയിലാണ് എസ്‌ഐ ഷുക്കൂര്‍ സ്ഥലത്തെത്തിയത്. ഭരണസമിതി അംഗങ്ങള്‍ക്ക് നേരെ വന്നപാടെ തട്ടിക്കയറിയ എസ്‌ഐ മരംമുറിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചത് വാക്കേറ്റത്തിന് കാരണമായി. ബന്ധപ്പെട്ട തഹസില്‍ദാരെയോ മറ്റ് അധികാരികളെയോ അറിയിക്കാതെയായിരുന്നു എസ്‌ഐയുടെ നടപടി.

ക്ഷേത്രഭൂമി തട്ടിയെടുത്ത് ചില സ്വകാര്യവ്യക്തികള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിച്ചത് നേരത്തെ ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. ക്ഷേത്രഭൂമി കൈക്കലാക്കാന്‍ ഒരു പ്രത്യേകമതവിഭാഗത്തില്‍പെട്ടവര്‍ രാഷ്‌ട്രീയസ്വാധീനമുപയോഗിച്ച് ഇവിടെ നിരന്തരം ശ്രമിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.