കണ്ണൂര്‍: കേരളത്തിലെ ധര്‍മ്മാശുപത്രിയില്‍ എത്തുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും അനാഥര്‍ക്കും എല്ലാ മരുന്നുകളും ടെസ്റ്റുകളും പൂര്‍ണ്ണമായും സൗജന്യമായി ലഭിക്കുന്നതിനുവേണ്ട നടപടികള്‍ അടിയന്തിരമായും കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും വൊളന്ററി ഹ്യൂമണ്‍ സര്‍വീസ് ഫൗണ്ടേഷന്‍ മീറ്റിംഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പിഎമാരുടെയും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെയും മെഡിക്കല്‍ അലവന്‍സ്, മറ്റു വൈദ്യസഹായ പദ്ധതികള്‍ അടിയന്തിരമായി നിര്‍ത്തിവെച്ച് ആ ഫണ്ടുകള്‍ ധര്‍മ്മാശുപത്രികള്‍ക്ക് അലോട്ട് ചെയ്യുവാന്‍ വൊളന്ററി ഹ്യൂമണ്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അധികൃതരോയ് ആവശ്യപ്പെട്ടു. കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ ഡസംബര്‍ 20ന് ചെയര്‍മാന്‍ ഉമേഷ് പോച്ചപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.വി.കൃഷ്ണന്‍, പി.ബാലകൃഷ്ണന്‍, സി.എസ്.തോമസ്, പി.കെ.ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി തോമസ് ജോസഫ് സ്വാഗതം വും ജോയിന്റ് സെക്രട്ടറി സുധീര്‍ കോളേത്ത് നന്ദിയും പറഞ്ഞു. ജനുവരി 26ന് കാലത്ത് 10മണിക്ക് കണ്ണൂര്‍ കാല്‍ടെക്‌സിനു സമീപമുള്ള വീറ്റ് ഹൗസില്‍ വെച്ച് ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സ്വയമേവ ജീവകാരുണ്യ പ്രവര്‍ത്തനെ ചെയ്യുന്നവരുടെയും സംഗമം നടത്തുവാന്‍ തീരുമാനിച്ചു.
















