Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാവാതെ പൊതുമേഖലാ ബാങ്കുകള്‍ രാജ്യത്തെ വനിത ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 10:58 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാവാതെ പൊതുമേഖലാ ബാങ്കുകള്‍ രാജ്യത്തെ വനിത ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു. അവിവാഹിതയായ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ മാതാപിതാക്കള്‍ താമസിക്കുന്ന സ്ഥലത്തോ അല്ലങ്കില്‍ സമീപ ശാഖകളിലോ നിയമനം നല്‍കണമെന്നും വിവാഹിതരായ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഭര്‍ത്താവ് താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ സ്ഥലത്ത് നിയമനം നല്‍കണമെന്നുമുളള ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാവാതെയാണ് രാജ്യത്തെ പൊതു മേഖലാ ബാങ്കുകള്‍ വനിതാ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത്. പൊതുമേഖല ബാങ്കുകളിലെ വനിത ജീവനക്കാരുടെയും യൂണിയനുകളുടെയും നിരന്തരമായുള്ള ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര ധനകാര്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മനീഷ്‌കുമാര്‍ 2014 ഓഗസ്റ്റ് എട്ടിന് പുറപ്പെറുവിച്ച ഉത്തരവാണ് ബാങ്കുകള്‍ അവഗണിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭാംഗം ബിജോയ ചക്രവര്‍ത്തി ചേയര്‍പേഴ്‌സണായി രൂപീകരിച്ച 31 അംഗം കമ്മിറ്റിയും പൊതുമേഖല ബാങ്കിലെ വനിത ജീവനക്കാര്‍ അനുഭവിക്കുന്ന തൊഴില്‍ സ്ഥലങ്ങളിലെ പീഡനങ്ങളെ പറ്റി പഠിച്ചു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ കമ്മിറ്റി കഴിഞ്ഞ ആഗസ്റ്റ് നാലിന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വനിതാ ജീവനക്കാരുടെ സുരക്ഷയും അവരുടെ ജോലിയിലുണ്ടാകുന്ന സമ്മര്‍ദം കുറയ്‌ക്കുന്നതിനായി അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേയ്‌ക്ക് നിയമനം നല്‍കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഭാരതീയ മഹിളാ ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ 27 പൊതുമേഖലാ ബാങ്കുകളും ഈ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. നിയമസഭ കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം പൊതുമേഖല ബാങ്കുകളിലെ 857868 തൊഴിലാളികളില്‍ 196374( പേര്‍ സ്ത്രീകളാണ് (24 ശതമാനം). ഇതില്‍ 72625 പേര്‍ വനിത ഓഫീസര്‍മാരും 102354 പേര്‍ വനിത ക്ലര്‍ക്കുകളും 20475 പേര്‍ മറ്റു വനിത ജീവനക്കാരുമാണ്. വനിത ജീവനക്കാരാര്‍ക്കെതിരായി ബാങ്കുകളുകള്‍ സ്വീകരിച്ചു പോരുന്ന നിഷേധാത്മക സമീപനം മൂലം ഭൂരിഭാഗം വനിതകളും പ്രമോഷന്‍ എടുക്കാന്‍ മടിക്കുകയാണ്. പ്രമോഷന്‍ എടുത്താല്‍ റൂറല്‍ ഏരിയില്‍ ജോലിചെയ്യണമെന്ന് പറഞ്ഞ് ജീവനക്കാരെ മറ്റു സംസ്ഥാനങ്ങളില്‍ പോലും നിയമിക്കുന്നു. സ്ഥാനകയറ്റം സ്വീകരിച്ചപാടെ യാതൊരു മാനദണ്ഡവും പാലിക്കാതെ സ്ഥലം മാറ്റുന്നതുകാരണം പിഞ്ചുകുഞ്ഞുങ്ങളെവരെ ഉപേക്ഷിച്ച് ജോലി സ്ഥലങ്ങളിലേക്കു പോകേണ്ട ഗതികേടിലാണ് വനിത ജീവനക്കാര്‍. ഇതുകാരണം പൊതുമേഖലാബാങ്കുകളില്‍ വനിത ഓഫീസര്‍മാരുടെയും മാനേജര്‍മാരുടെയും എണ്ണം ഗണ്യമായി കുറയുകയാണ്. വനിതകള്‍ക്കെതിരെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ സ്വീകരിച്ചുപോരുന്ന ഇത്തരം നടപടികള്‍ക്കെതിരെ വനിത കമ്മിഷന്‍ ഉള്‍പ്പെടെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. യൂണിയനുകള്‍ വഴിയോ കോടതി മുഖേനയോ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാണിച്ച് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥലംമാറ്റം നേടിയെടുക്കുന്നവര്‍ക്കെതിരെ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും പ്രതികാര നടപടികള്‍ നേരിടേണ്ട അവസ്ഥയാണ്. ഇതിനാല്‍തന്നെ ആരും കോടതിയെ സമീപിക്കാനോ സര്‍ക്കാരില്‍ പരാതിപ്പെടാനോ തയ്യാറല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.