കൊല്ലം: കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ കാര്‍ഷിക മേഘലയില്‍ ഒരുലക്ഷം യുവജനങ്ങള്‍ക്കായുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതി അംഗങ്ങള്‍ക്ക് പെന്‍ഷനും, ഗ്രാറ്റുവിറ്റിയും സര്‍ക്കാര്‍ നല്‍കാത്തത് വഞ്ചനാപരമാണന്ന് യുവ കര്‍ഷകസമിതി സംസ്ഥാന പ്രസിഡന്റ് കെ.പി.ബൈജു ആരോപിച്ചു.
കൊല്ലം ജില്ലാ ഭാരവാഹികളുടെ യോഗം ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1994-ല്‍ കാര്‍ഷിക മേഖലയില്‍ ഒരു ലക്ഷം യുവജനങ്ങള്‍ക്കായുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതിയില്‍ 1100 രൂപാ കൃഷി ഭവനിലടച്ച് അംഗമായി ചേര്‍ന്ന കര്‍ഷകര്‍ക്ക് 60 വയസായാല്‍ 30000 രൂപാ മുതല്‍ 60000 രൂപാ വരെ ഗ്രാറ്റുവിറ്റിയും 1000 രൂപാ പ്രതിമാസ പെന്‍ഷനും നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
പദ്ധതി അംഗങ്ങളില്‍ 60 വയസായ കര്‍ഷകര്‍ക്ക് 16 മാസമായി പെന്‍ഷനും ഗ്രാറ്റുവിറ്റിയും കൃഷിവകുപ്പ് നല്‍കുന്നില്ല. കര്‍ഷകരോടുള്ള കൃഷിവകുപ്പു മന്ത്രിയുടെ വഞ്ചനാപരമായ നിലപാടിനും സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനുമെതിരെ 2016 ജനുവരി 12ന് സംസ്ഥാന പ്രസിഡന്റ് കെ.പി.ബൈജുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടക്കുന്ന 24 മണിക്കൂര്‍ ഉപവാസ സമരവും മാര്‍ച്ചും വിജയിപ്പിക്കാനും യോഗം തീരിമാനിച്ചു. ജില്ലാ പ്രസിഡന്റ് കിടങ്ങയം സോമന്‍ അദ്ധ്യക്ഷത വഹിച്ചു. തട്ടാര്‍കോണം തുളസീധരന്‍ പിള്ള, ബേബീ ജോണ്‍ കുന്നത്തൂര്‍, സുധാകരന്‍ ഇളമാട്, ബാബു മൈനാഗപള്ളി, റഹിം, ബാബു പൂയപ്പള്ളി, ശ്രീദേവി, സുമയമ്മ, ഗീത എന്നിവര്‍ സംസാരിച്ചു.
















