Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരു ശബരിമല തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 08:56 pm IST
inSamskriti

ശബരിമലയില്‍ ഞാന്‍ ആദ്യമായി പോയത് 1940-ലാണ്. അതിനുശേഷം 1941ലും 1942ലും പോയി. അന്നെല്ലാം എരുമേലി വഴിയാണ്  പോയിരുന്നത്. മകരവിളക്കിനുമാത്രമാണ് അയ്യപ്പന്മാര്‍ സംഘമായി പോകുമായിരുന്നത്. വൃശ്ചികം ഒന്നാം തീയതിമുതല്‍ വ്രതമെടുത്ത ശേഷമേ മലചവിട്ടിയിരുന്നുള്ളൂ. ഞാന്‍ ആ കൊല്ലങ്ങളില്‍ മലയ്‌ക്ക് പോയത് കൊല്ലത്ത്  നിന്നും അമ്മാവന്മാരുടെ കൂടെ ആയിരുന്നു.

രാവിലെ ഒരു കട്ടന്‍കാപ്പികുടിച്ച് ഏരുമേലിയില്‍നിന്ന് മലചവിട്ടാരംഭിക്കും. കാളകെട്ടിയില്‍ ഒരു കഞ്ഞികുടി. അല്ലെങ്കില്‍ അഴുതമുകളില്‍. കരിമലയടിവാരത്തില്‍ രാത്രി ക്യാമ്പ്. രാവിലെ പിന്നെയും ചവിട്ടിത്തുടങ്ങും. വൈകിട്ടു പമ്പയിലെത്തും. അവിടെ രണ്ടോമൂന്നോ ദിവസം കുളിയും സദ്യയുമായി കഴിയും. മകരവിളക്ക് ദിവസം രാവിലെ കുളികഴിഞ്ഞ് നീലിമലകയറും, അന്നുതന്നെ നെയ്യഭിഷേകവും, ദര്‍ശനവും കഴിക്കും. തിരുവാഭരണം ചാര്‍ത്തിയശേഷമുള്ള ദീപാരാധനകഴിയുമ്പോള്‍ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയില്‍ ഒരു പിഴിച്ചില്‍ കഴിച്ചപോലെ മെയ്യൊതുക്കമുണ്ടാവും. പൊന്നമ്പലമേടില്‍ കാണുന്ന മകര ജ്യോതിയും തൊഴുതയുടനെ മലയിറങ്ങും. റാന്തലും ടോര്‍ച്ചും പിടിച്ച് തിരുവാഭരണം വരുന്ന വഴി രാത്രിയില്‍ തന്നെ നടന്നു പിറ്റേദിവസം രാവിലെ പത്തുമണിയോടുകൂടി എരുമേലിയില്‍ എത്തുകയുള്ളു.

പഴമക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചിട്ടയനുസരിച്ചല്ലാതെ യാതൊന്നും ആരും ചെയ്തിരുന്നില്ല. അന്ന് ആള്‍ത്തിരക്ക് കുറവായിരുന്നു. പമ്പാപ്രദേശം അത്യന്തം സുന്ദരവും ശീതളവും കിളികളുടെ കളകളശബ്ദങ്ങളാല്‍ മധുരമയവുമായിരുന്നു. അന്നൊക്കെ അവിടെ നിന്നും മടങ്ങിവരാന്‍ തോന്നിയിരുന്നില്ല. നമ്മുടെ പൂര്‍വീകരായ ഋഷിമാര്‍ വനങ്ങളില്‍ പോയി തപസ്സ്‌ചെയ്യാനുള്ള കാരണം അക്കാലത്ത് പമ്പയിലും മറ്റുംതാമസിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുക. ബ്രാഹ്മണനും ഹരിജനും ഇല്ലാത്ത അന്തരീക്ഷം സര്‍വ്വം ഈശ്വര സാന്നിദ്ധ്യത്താല്‍ പ്രകൃതിസൗന്ദര്യത്താന്‍ ഹൃദയം നുകരുന്ന പരിസ്ഥിതി.

എല്ലാം അയ്യപ്പന്‍. പൂവും കല്ലും മണ്ണും അയ്യപ്പന്‍. ഭക്തന്മാരെല്ലാം ഏകോദരസഹോദരങ്ങള്‍. മലചവിട്ടുമ്പോള്‍ കയ്യും കാലും കഴയും, വിയര്‍ത്തുവലയും, സന്നിധാനത്തിലെത്തുമ്പോള്‍ പറഞ്ഞു പോവും ” ഇതു മതി അയ്യപ്പാ! അടുത്തകൊല്ലം ഞാനില്ല” അടുത്തകൊല്ലം വൃശ്ചികം ഒന്നാം തീയതിയാവുമ്പോള്‍ പഴയ മാലയെടുത്ത് കഴുത്തിലിടും. ആ തീര്‍ത്ഥയാത്രയായിരുന്നു കേരളത്തില്‍ ഹിന്ദുക്കള്‍ പതിവായികാത്തിരുന്നു വരവേറ്റത്. വീട്ടില്‍ നിന്നിറങ്ങിയാല്‍ മടങ്ങിയെത്തുന്നത് വരെ ഒരേ ഒരു ചിന്ത. ഒരേയൊരു വിളി. അയ്യപ്പന്‍ ശരണം, സ്വാമി ശരണം. കണ്ണുതറയില്‍ത്തന്നെ നട്ടിരിക്കണം. ഇല്ലെങ്കില്‍ കല്ലിലോ കുറ്റിയിലോ ചവിട്ടി താഴെ വീഴും. ഇരുമുടിക്കെട്ടുതലയിലേറ്റിയാല്‍ ഇരിക്കുവാന്‍ സാദ്ധ്യമല്ല കാല്കല്ലുള്ള ഭൂമിയില്‍ മാത്രമേ കണ്ണെത്തുകയുള്ളൂ.

പ്രഭുവായാലും  മാടമ്പിയായാലും  ആഢ്യ ബ്രാഹ്മണനായാലും ശരി, ഗുരുഭൂതനെ അയാള്‍ ചുമട്ടുകാരനാകട്ടെ, ചായക്കടക്കാരനാകട്ടെ, വെളുത്തേടനാകട്ടെ, അത്യന്തം ഭവ്യതയോടെ അനുസരിച്ചിരുന്നു. യാത്ര മുഴുവന്‍കൊടുംകാടിന്റെ നടുവിലുള്ള പാതകളില്‍ക്കൂടിയായിരുന്നു. ചുറ്റും ക്രൂരമൃഗങ്ങളും ആനക്കൂട്ടങ്ങളുമാണ്.’ കല്ലു കരടു കാഞ്ഞിരക്കുറ്റിയും മുള്ളുമുരടുമൂര്‍ഖന്‍ പാമ്പും’ കാട്ടില്‍ ആകമാനമുണ്ടായിരുന്നു. അന്നുകാട് വെട്ടിത്തെളിച്ചു കള്ളത്തടിവിറ്റു കാശാക്കാന്‍ രാഷ്‌ട്രീയബലത്തിനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന കാട്ടുകള്ളന്മാര്‍ ഇല്ലായിരുന്നു. മലയില്‍നിന്നും മണ്ണൊലിപ്പില്ലായിരുന്നു. വന്യമൃഗങ്ങളെ പരിരക്ഷിക്കുന്നതിനു പ്രത്യേക പ്രത്യേക ഏര്‍പ്പാടുകള്‍ ആവശ്യമില്ലായിരുന്നു. മനുഷ്യര്‍ മാനുഷിക മൂല്യങ്ങളെ മാനിച്ചിരുന്നു. പ്രകൃതിയെ വികൃതമാക്കാനവനൊരുമ്പെട്ടില്ല.

(എംകെകെ നായരുടെ ആത്മകഥയില്‍ നിന്ന്)

തുടരും…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.