കോഴിക്കോട്: തൊഴിലിടങ്ങളില്‍ ശുചിത്വവും മാലിന്യ സംസ്‌കരണവും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുളള കേന്ദ്രങ്ങളില്‍ സ്വച്ഛ് ജാഗരണ്‍ പദ്ധതി നടപ്പാക്കുന്നു. തൊഴിലാളികള്‍ക്കിടയില്‍ ശുചിത്വ-മാലിന്യസംസ്‌കരണ സന്ദേശം പ്രചരിപ്പിക്കുകയും തൊഴിലിടങ്ങളിലും വാസസ്ഥലങ്ങളിലും വൃത്തിയുളള ശുചിമുറികള്‍ സ്ഥാപിക്കുകയുമാണ് ലക്ഷ്യം. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം 20ന് രാവിലെ ഗ്രീന്‍ കെയര്‍ മിഷന്റെ സഹകരണത്തോടെ കോഴിക്കോട് കൂളിമാട് ദിയാസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് ബോധവത്ക്കരണക്ലാസ്സ്, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544900129.
















