കോഴിക്കോട്: ഭാരതത്തെ ഏറെ ഇഷ്ടപ്പെടുന്ന യാജെക്ക് ടെലിസ്‌കിയുടെ ശില്പത്തിന്റെ അനാച്ഛാദനം നാളെ നടക്കും. വൈകീട്ട് 5ന് കോഴിക്കോട് മാനാഞ്ചിറ ചത്വരത്തില്‍ മേയര്‍ വി.കെ.സി മമ്മദ്‌കോയ, എ. പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലാണ് അനാച്ഛാദനം. ശില്പ അനാച്ഛാദനത്തന് ശേഷം യാജെക്കിയുമായുള്ള മുഖാമുഖവും നടക്കും. 1976 മുതല്‍ തുടര്‍ച്ചയായി ഭാരതം സന്ദര്‍ശിക്കുന്ന യാജെക്കി പോളണ്ട് സ്വദേശിയാണ്. അയര്‍ലന്റിലെ ഡബ്ലിന്‍, പോളണ്ടിലെ സൊപൊട്ടില്‍, ഗോവയിലെ പാവൊലത്തുമാണ് ഇത്തരം ശില്പങ്ങള്‍ ഉള്ളത്. ഏശ്‌ല ശള ്യീൗ രമി മേസല ശള ്യീൗ വമ്‌ല ീേ എന്ന പേരിലാണ് ശില്പം. കാഴ്ചകള്‍ക്ക് ഈടപഴകാനും അത് ലോകമാകെ സംപ്രേഷണം ചെയ്യാനും കഴിയുന്ന തരത്തില്‍ വെബ്കാമറ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് യാജെക്കും ചിത്രകാരനായ ഉദയ് ഹ്യൂവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















