മുക്കം: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുന്ദമംഗലം ,മാവൂര്‍ , പെരുവയല്‍ പഞ്ചായത്തുകളില്‍ നടന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ശക്തമാവുന്നു. വ്യക്തിഗത ഗ്രൂപ്പ് ഇനങ്ങള്‍ക്കൊന്നും ഈ വര്‍ഷം ക്യാഷ് പ്രൈസ് നല്‍കിയിട്ടില്ല. ഇതോടെ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കാനും കഴിയാത്ത അവസ്ഥയിലാണ് കലാകായിക താരങ്ങള്‍. മുന്‍ വര്‍ഷങ്ങളിലെല്ലാം ബ്ലോക്ക് തല മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കിയിരുന്നു.
ടീം ഇനങ്ങളായ ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍ എന്നിവയിലും കലാ മത്സര ഇനങ്ങളായ മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയവയിലും മത്സരിക്കുന്നതിന് വലിയ സാമ്പത്തിക ചെലവാണ് വരുന്നത്. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നയുടനെ നടന്ന കേരളോത്സവമായതിനാല്‍ നടത്തിപ്പിന് തന്നെ വലിയ ചെലവ് വന്നതായും അത് കൊണ്ടാണ് ഇത്തവണ ക്വാഷ് പ്രൈസ് ഒഴിവാക്കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
അടുത്ത വര്‍ഷം മുതല്‍ ക്യാഷ് പ്രൈസ് നല്‍കുന്നത് പരിഗണിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
















