Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സന്നിധാനം മാലിന്യമുക്തമാക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 09:24 pm IST
in Pathanamthitta

ശബരിമല: സന്നിധാനവും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കാന്‍ എല്ലാവകുപ്പുകളുടെയും അയ്യപ്പഭക്തരുടെയും സഹായവും സഹകരണവും ആവശ്യമാണെന്ന് സന്നിധാനത്ത് ചേര്‍ന്ന വകുപ്പ് തലവന്മാരുടെ അവലോകനയോഗം വിലയിരുത്തി. വരുംദിവസങ്ങളില്‍ അയ്യപ്പഭക്തരുടെ തിരക്ക് വര്‍ധിച്ചുവരാന്‍ സാധ്യതയുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തരും ജോലിയുടെ ഭാഗമായി ശബരിമലയില്‍ താമസിക്കുന്നവരും താമസ സ്ഥലവും സമീപപ്രദേശങ്ങളും മാലിന്യമുക്തമാണെന്ന് എല്ലാ ദിവസവും ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു.

അയ്യപ്പസന്നിധിയിലെത്തുന്നവരുടെ ആരോഗ്യസംരക്ഷണത്തിന് നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്താനും മകരവിളക്കിനോടനുബന്ധിച്ച് വരുംദിവസങ്ങളില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും യോഗം വിലയിരുത്തി.

തിരക്കുള്ള സമയങ്ങളില്‍ ട്രാക്ടറുകള്‍ പരമാവധി ഒഴിവാക്കുന്നതിനും ട്രാക്ടറുകളുടെ വേഗതയ്‌ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. എക്‌സൈസ് വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കണമെന്നും യോഗം ബന്ധപ്പെട്ട ഉദേ്യാഗസ്ഥരോട് നിര്‍ദേശിച്ചു.

ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍, ഫെസ്റ്റിവെല്‍ കണ്‍ട്രോള്‍ ഓഫീസര്‍ ജി. കൃഷ്ണകുമാര്‍, എന്‍ഡിആര്‍എഫ് ഡെപ്യുട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ആര്‍എഎഫ് ഡെപ്യുട്ടി കമാന്‍ഡന്റ് മധു ജി. നായര്‍, പിആര്‍ഒ മുരളി കോട്ടയ്‌ക്കകം, പുണ്യം പൂങ്കാവനം കോ-ഓഡിനേറ്റര്‍ എന്‍. രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

അയ്യപ്പാസേവാസംഘത്തിന്റെ സ്‌ട്രെക്ച്വര്‍ സംവിധാനം ഭക്തര്‍ക്ക് തുണയാവുന്നു

അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയ്‌ക്കിടയിലോ, സന്നിധാനത്തുവെച്ചോ അത്യാഹിതം സംഭവിച്ചാല്‍ ഭക്തര്‍ക്ക് തുണയായി അഖിലഭാരത അയ്യപ്പാ സേവാ സംഘത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ട്രെക്ച്ചര്‍ സംവിധാനമുണ്ട്. അയ്യപ്പാസേവാസംഘത്തിന്റെ മറ്റുസേവനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണ് പമ്പാ, വാവര്‍നട, പാണ്ടിത്താവളം, ശരംകുത്തി, മരക്കൂട്ടം, അപ്പാച്ചിമേട്, നീലിമല, സന്നിധാനം എന്നിവിടങ്ങളിലായി എട്ടോളം സ്‌ട്രെക്ച്വര്‍ യൂണിറ്റുകളാണ് സേവനത്തിനായി ഒരുക്കിയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള യാത്രയ്‌ക്കിടയില്‍ ഭക്തര്‍ക്ക് അത്യാഹിതം സംഭവിച്ചാല്‍ സ്‌ട്രെക്ച്ചറില്‍ ഭക്തരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കും. എന്നാല്‍ സന്നിധാനത്തുനിന്നും പമ്പയിലേക്ക് ഭക്തരെ കൊണ്ടുപോകുന്നതിന് ഡോക്ടരുടെ നിര്‍ദേശം ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

Kerala

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

Kerala

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.