Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാധ്വാചാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 09:00 pm IST
inSamskriti

ദ്വൈത മതസ്ഥാപകനായ മാധ്വാചാര്യര്‍ 1197 കര്‍ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഗ്രാമത്തില്‍ ജനിച്ചു. ദേവവതി-മദ്ധ്യാഗേഹഭട്ടന്‍ ദമ്പതികളുടെ മകനായി പിറന്നു. നിരവധി പ്രാര്‍ത്ഥനയാലാണ് വാസുദേവന്‍ എന്ന ഉണ്ണിപിറന്നത്. കുടിപള്ളിക്കൂടത്തില്‍ വച്ചുതന്നെ അതിബുദ്ധി പ്രകടിപ്പിച്ചിരുന്നു. പിന്നീട് വേദേതിഹാസങ്ങള്‍ സ്വപ്രയത്‌നത്താല്‍ കരസ്ഥമാക്കി. 15-ാം വയസ്സില്‍ സന്യസിക്കാന്‍ ശ്രമിച്ചു. പിതൃക്രിയകള്‍ നടത്താന്‍ ആളില്ലാതെ വരുമെന്ന കാരണത്താല്‍ സന്യാസിയാവുവാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ല. എന്നാല്‍ എനിക്ക് താമസിയാതെ ഒരനുജന്‍ പിറക്കുമെന്ന് വാസുദേവന്‍ അവരെ പറഞ്ഞു മനസ്സിലാക്കി. അതുപോലെ ഒരു ഉണ്ണികൂടി മാതാപിതാക്കള്‍ക്ക് ദൈവം നല്‍കിയതിനാല്‍ വൈകാതെ വാസുദേവന്‍ സന്യാസിയാവുകയായിരുന്നു.

അച്യുത പ്രേക്ഷന്‍ എന്ന ഗുരുവിനു കീഴില്‍ മന്ത്രദീക്ഷ സ്വീകരിച്ചു. അതോടെ വാസുദേവന്‍ പൂര്‍ണപ്രജ്ഞന്‍ എന്ന നാമം സ്വീകരിച്ചു. അച്യുതപ്രേക്ഷന്‍  മഠത്തിന്റെ അധിപനായിത്തീര്‍ന്നപ്പോള്‍ ആനന്ദതീര്‍ത്ഥനായി. അച്യുതപ്രേക്ഷന്റെ പ്രസ്ഥാനം അദ്വൈതമായിരുന്നു. ആനന്ദതീര്‍ത്ഥന്‍ പിന്നീട് ദ്വൈതവാദിയായിത്തീര്‍ന്നു. അതായത് ജീവാത്മാവും പരമാത്മാവും ഭിന്നമാണെന്ന വാദം. ഭിന്നമായ ഈ പ്രസ്ഥാനങ്ങളുടെ പേരില്‍ ഗുരുവും ശിഷ്യനും വാദപ്രതിവാദം പതിവായിരുന്നു. വിഷ്ണു അല്ലെങ്കില്‍ ഹരി സര്‍വോത്തമവും വായു ജീവോത്തമവും ആണെന്നായിരുന്നു പൂര്‍ണപ്രജ്ഞന്റെ സിദ്ധാന്തം. ആനന്ദതീര്‍ത്ഥന്റെ വാദമുഖങ്ങളിലുള്ള യുക്തിവൈഭവം ഗുരുവിന് സമ്മതിക്കേണ്ടിവന്നു. പിന്നീട് മാധ്വാചാര്യര്‍ എന്ന നാമം സ്വീകരിച്ച് ദേശാടനത്തിനിറങ്ങി.

തെക്കേ ഇന്ത്യയില്‍ സഞ്ചരിച്ച കൂട്ടത്തില്‍ സ്വാമിജി തിരുവിതാംകൂറില്‍ വന്നുവത്രേ. ശങ്കരാചാര്യ പക്ഷക്കാരായ അദ്വൈതവാദികളെ തോല്‍പ്പിക്കാന്‍ മാധ്വാചാര്യര്‍ക്കു കഴിഞ്ഞു. അതിനാല്‍ തന്നെ നിരവധി ശത്രുക്കളുണ്ടായത്രേ. ഹനുമാന്റെ അല്ലെങ്കില്‍ വായുവിന്റെ അവതാരമെന്നു കല്‍പ്പിക്കപ്പെട്ട മാധ്വാചാര്യരെ കായബലത്തില്‍ പോലും ആര്‍ക്കും ഒതുക്കാന്‍ കഴിഞ്ഞില്ല. ഉഡുപ്പിയില്‍ തിരിച്ചെത്തിയശേഷമാണ് ഭഗവദ് ഗീതാഭാഷ്യം രചിച്ചത്. പിന്നീട് ഹരിദ്വാരം, ശബരിനാഥം എന്നിവിടങ്ങളില്‍ ധ്യാനനിരതനായിത്തീര്‍ന്നു. പണ്ഡിതന്മാരായ ശ്രീ ശോഭനഭട്ടനും നരസിംഹ ഭട്ടനും മാധ്വചാര്യരുടെ ശിഷ്യരായിത്തീര്‍ന്നു.

മാധ്വമത പ്രകാരം നിരവധി മഠം അന്ന് സ്ഥാപിതമായി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. മാധ്വാചാര്യര്‍ പണിതീര്‍ത്താണ്. ദേശാടനാനന്തരം നേത്രാവതീ തീരത്ത് ആശ്രമം പണിത് താമസമാക്കി. പുസ്തകരചനയില്‍ ഏര്‍പ്പെട്ടശേഷം 37 ഗ്രന്ഥങ്ങള്‍ ആകെ അദ്ദേഹം തീര്‍ത്തിട്ടുണ്ട്. ബ്രഹ്മസൂത്ര ഭാഷ്യവും ഉപനിഷദ് ഭാഷ്യവും അവയില്‍ പ്രധാനപ്പെട്ടതാണ്.

മാധ്വാചാര്യ സിദ്ധാന്തപ്രകാരം യജമാനനും ഭൃത്യരും തമ്മിലുള്ള ബന്ധവും പരമാത്മാവിനും ജീവാത്മാവിനുംതമ്മിലുള്ളൂ. ജഡപദാര്‍ത്ഥങ്ങളും ജീവാത്മാക്കളും ഈശ്വരനില്‍നിന്നും ഭിന്നങ്ങളാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു.

വിഷ്ണുവിനെ ഉപാസിച്ചാല്‍ ഈശ്വരന്റെ ഗുണവശങ്ങള്‍ ജീവാത്മാവില്‍ സംക്രമിക്കുമെന്നത്രേ മാധ്വന്റെ മതം. 1286 ല്‍ മാധ്വാചാര്യര്‍ സമാധിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.