കൊല്ലം: ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സെപ്ഷ്യല്‍ സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ നാല് ലിറ്റര്‍ മദ്യം 20 ലിറ്റര്‍ അരിഷ്ടം 10 ലിറ്റര്‍ കള്ള് എന്നിവ പിടികൂടി.
അനധികൃതമായി അരിഷ്ടം കൈവശം വച്ച കുറ്റത്തിന് കൊട്ടാരക്കര താലൂക്കില്‍ കരീപ്ര വാക്കനാട്ട് ദേശത്ത് പുഷ്പമംഗലം വീട്ടില്‍ പുഷ്പാംഗദന്‍ (51), കൊട്ടാരക്കര ഓടനവട്ടം കട്ടയില്‍ ദേശത്ത് പൊയ്‌കവിള വീട്ടില്‍ തുംഗഭദ്രന്‍ (52) എന്നിവരെയും പൊതു സ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് പള്ളിമണ്‍ മൊട്ടയ്‌ക്കാവ് ചേരി നാലുതുണ്ടില്‍ വീട്ടില്‍ ഉദയന്‍(45), തൃക്കരുവ പ്രാക്കുളം സാമ്പ്രാണിക്കുഴിചേരി ചരുവില്‍ ഉണ്ണി(42), പനയം ചെമ്മക്കാട് ചേരിയില്‍ ജയന്‍ നിവാസില്‍ ജയകുമാര്‍(42) എന്നിവരെയും അറസ്റ്റ് ചെയ്തു. റെയ്ഡില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ബി.സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.വിനോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബി.അനില്‍കുമാര്‍, കെശ്യാംകുമാര്‍, ഇ.ഷറഫുദ്ദീന്‍, സിബി സിറിള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ ആന്റണി, അശ്വന്ത് എസ്, ബിജോയ്, ഷാജി എന്നിവര്‍ പങ്കെടുത്തു.
















