കോഴിക്കോട്: സാധാരണ ജനജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ സമൂഹ നന്മക്കും പുരോഗതിക്കും കാതലായ സംഭാവനകളാണ് നല്‍കുന്നതെന്ന് എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കെഡിസി ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശന, വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കിംഗ് ആധുനിക ബാങ്കിംഗ് എന്ന പുസ്തകത്തിന്റെ പ്രകാശനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ വി.എസ്. വത്സരാജിന് നല്‍കി എം.ടി. പ്രകാശനം ചെയ്തു.
ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ സി. അബ്ദുള്‍ മുജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
















