പത്തനാപുരം: കറവൂരില്‍ ഒറ്റയാനിറങ്ങി. ലക്ഷങ്ങളുടെ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. കറവൂര്‍ മൈയ്‌ക്കാമണ്‍ മൂലമണ്‍ ഭാഗത്താണ് കഴിഞ്ഞ രാത്രി ഒറ്റയാനിറങ്ങിയത്.
മൂലമണ്‍ മൈലാടിയില്‍ മത്തായിയുടെ കൃഷിയിടത്തിലാണ് ആന നാശം വിതച്ചത്. 150 വാഴയും 120 റബ്ബറും പൂര്‍ണമായും നശിച്ചു. വായ്‌പയെടുത്തും കടംവാങ്ങിയുമാണ് മത്തായി കൃഷി നടത്തിയത്. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
പുലര്‍ച്ചെ വനാതിര്‍ത്തിയില്‍ ഒറ്റയാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒരാഴ്ചയ്‌ക്കിടയില്‍ മൂന്നാം തവണയാണ് കടശ്ശേരി,കറവൂര്‍ മേഖലയില്‍ കാട്ടാന ശല്യം ഉണ്ടാകുന്നത്.
















