കാഞ്ഞിരപ്പള്ളി: ടൗണിലെ പെട്രോള്‍ പമ്പിനു സമീപം ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ നിയന്ത്രണം വിട്ടു. പമ്പിലേക്ക് കയറാതെ ജീപ്പില്‍ ഇടിച്ചു നിന്നതിനാല്‍ ദുരന്തം വഴിമാറി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയ്ക്ക് മുമ്പിലുള്ള പെട്രോള്‍ പമ്പിലായിരുന്നു അപകടം. എരുമേലിയിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് ജീപ്പില്‍ ഇടിക്കുകയായിരുന്നു. ജീപ്പിലിടിച്ചില്ലയാരുന്നെങ്കില് കാര്‍ പമ്പിലേക്ക് ഓടിക്കയറുമായിരുന്നു.ക്രോയില്‍ എത്തിച്ചാണ് കാര്‍ മാറ്റിയത്. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: