കോട്ടയം: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അഭിരുചിയും അവബോധവും വളര്‍ത്തുവാന്‍ ഇന്‍സ്പയര്‍ ലേണിംഗ് സംഘടിപ്പിക്കുന്ന ശാസ്ത്ര സഹവാസ ക്യാമ്പ് ‘സയന്‍ഷ്യ 2015’ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളില്‍ നടക്കും. വിവിധ ജില്ലകളില്‍നിന്നുള്ള കുട്ടികളുടെ സൗകര്യാര്‍ത്ഥം രണ്ടുതവണകളായി നടക്കുന്ന സയന്‍ഷ്യയുടെ ആദ്യക്യാമ്പ് 19 മുതല്‍ 23 വരെയും രണ്ടാം ക്യാമ്പ് 27 മുതല്‍ 31 വരെയും നടക്കും. ദേശീയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും അദ്ധ്യാപകരും നേതൃത്വം നല്കുന്ന ഈ ക്യാമ്പ് വിദ്യാര്‍ത്ഥികളില്‍ ലക്ഷ്യബോധവും ശാസ്ത്ര ഗവേഷണ അഭിരുചിയും വളര്‍ത്തുന്നതിന് ഉതകുന്നതാണ്.
ഉപരിപഠനത്തിന് ആവശ്യമായ അടിത്തറ, അടിസ്ഥാന ശാസ്ത്ര-ഗണിത വിഷയങ്ങളില്‍ രൂപപ്പെടുത്തുവാന്‍ സഹായകമായ ഈ ക്യാമ്പില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് എജ്യുക്കേഷന്‍ റിസേര്‍ച്ചിലെ അദ്ധ്യാപകരും ശാസ്ത്രകാരന്മാരുമാണ്. ഡോ. കാനാ എം. സുരേശന് (കെമിസ്ട്രി), ഡോ. എം. എം. ഷൈജുമോന്‍ (ഫിസിക്സ്), ഡോ. സുനീഷ് രാധാകൃഷ്ണന് (ബയോളജി), ഡോ. ഉത്പല്‍ മന്ന (മാത്തമാറ്റിക്സ്) തുടങ്ങിയ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കുന്നു. പ്രശസ്ത അന്തരീക്ഷ ശാസ്ത്രജ്ഞന് ഡോ. എം. കെ. സതീശ്കുമാര്‍ ക്യാമ്പ് ഡയറക്ടറായിരിക്കും. ഇപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരും ശാസ്ത്ര തല്പരരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം ലഭിക്കുന്നത്.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ചെയ്യേണ്ടതാണ്. അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 8589990811.
പ്രതികരിക്കാൻ ഇവിടെ എഴുതുക: