കോട്ടയം: റവ.ഡോ.ആന്റണി നിരപ്പേല്‍ ഏര്‍പ്പെടുത്തിയ നിരപ്പേല്‍ മതസൗഹാര്‍ദ്ദ അവാര്‍ഡ് 2015 മൂല്യാധിഷ്ഠിത സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയുമായ വി.എം.സുധീരന് നല്‍കും. ഡിസംബര്‍ 11 ഉച്ചകഴിഞ്ഞ് 2ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ റവ. ഡോ. ആന്റണി നിരപ്പേലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി വി.എം.സുധീരന് പുരസ്കാരം നല്‍കും. 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സ്വന്തം കിഡ്നി മുസ്ലീം സഹോദരന് നല്കി മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും മാതൃക കാട്ടിയ ഫാ. സെബാസ്റ്റ്യന്‍ കിടങ്ങത്താഴെയെയും ഈ യോഗത്തില്‍ അവാര്‍ഡ് നല്കി ആദരിക്കും. റവ.ഡോ.ആന്റണി നിരപ്പേല്‍, ഡോ.എ.ടി.ദേവസ്യ, ജോസ് കൊച്ചുപുര, ഡോ.ലാലിച്ചന്‍ കല്ലമ്പള്ളി, ജോസ് ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: