നെടുംകുന്നം: ചങ്ങനാശേരി എസ്എന്‍ഡിപി യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ആര്.ശങ്കര്‍ സ്മാരക ശ്രീനാരായണ കോളേജില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ്ഉദ്ഘാടനം 9ന് രാവിലെ നടക്കും. മഹാത്മഗാന്ധി യൂണിവേഴ്സിറ്റി എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ.സാബുക്കുട്ടന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ.ബി.ഉദയനന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കോളേജ് മാനേജരും ചങ്ങനാശേരി യൂണിയന് പ്രസിഡന്റുമായ കെ. വി.ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: