ന്യൂദല്‍ഹി:ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും നടത്തുന്ന നയതന്ത്ര നീക്കങ്ങളില്‍ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹഫീസ് സയീദിന് പരിഭ്രാന്തി. കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ പാക്കിസ്ഥാന് സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജാന്‍ജുവയുമായി ദോവല്‍ നടത്തിയ ചര്‍ച്ചകളും, സുഷമ സ്വരാജിന്റെ പാക്കിസ്ഥാന് യാത്രയുമാണ് ഹഫീസിനെ ഭയപ്പെടുത്തുന്നത്. ഭീകരരുടെയും സൈന്യത്തിലെ ഒരു വിഭാഗത്തിന്റെയും എതിര്‍പ്പ് മറികടന്നാണ് ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാന് സര്‍ക്കാര്‍ സജ്ജമായത്.
ഇരുധ്രുവങ്ങളിലുള്ള സമീപനമാണ് ദോവലിനും സുഷമയ്ക്കും. കര്‍ക്കശക്കാരനായ ദോവല്‍ പാക്കിസ്ഥാന്റെ ഭീകരതയുടെ വേരറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ ചുവടും വയ്ക്കുന്നത്. കര്‍ക്കശമായ ഭാഷയിലാണ് ജാന്ജുവയോട് ദോവല്‍ സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഭീകരതയ്ക്കെതിരയുള്ള നടപടികള്‍ കടുപ്പിക്കണമെന്നു ദോവല്‍ ആവശ്യപ്പെട്ടുവെന്നും സൂചന.
സൗമ്യതയുടെ പ്രതീകമായ സുഷമയാകട്ടെ ഭാരതത്തിന്റെ നിലപാടുകള്‍ പാക് ഭരണ നേതൃത്വത്തെകൊണ്ട് അംഗീകരിപ്പിക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നത്. സുഷമയ്ക്ക് അതിനു കഴിയുമെന്ന് വിദേശകാര്യ വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇതെല്ലാമാണ് ഹഫീസിന്റെ നില തെറ്റിക്കുന്നത്. പാക് ഭരണകൂടത്തില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ദ്വിമുഖ തന്ത്രത്തിലൂടെ ഭാരതം നഷ്ടപ്പെടുത്തുമെന്ന ഭീതിയും അവര്‍ക്കുണ്ട്.
അതേസമയം, ബാങ്കോക്ക് ചര്‍ച്ചകളെ ചതിയെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. സര്‍ക്കാരിന്റേത് നിലപാടുകളില്‍നിന്നുള്ള യു ടേണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ നടപടിയെ ബിജെപി സ്വാഗതം ചെയ്തു. ഉഫയില്‍ നരേന്ദ്ര മോദിയും നവാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയാണിതെന്നും അന്നത്തെ ചര്‍ച്ചയിലുണ്ടായ ധാരണ പ്രകാരമാണ് ബാങ്കോക്ക് ചര്‍ച്ചയെന്നും ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: