വൈക്കം : മദ്യലഹരിയില്‍ പോലീസുകാരന് ഓടിച്ച കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി 8.45ന് ഇത്തിപ്പുഴയില്‍ വെച്ചാണ് ആദ്യഅപകടം.
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളാണ് ആദ്യം അപകടത്തില്‍പ്പെടുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇത്തിപ്പുഴ പുത്തന്‍തറയില്‍ അഫ്സല്, അഷറഫ്, ഉദയനാപുരം ശ്യാം നിവാസില്‍ ശ്യാം, നാനാടം ചെറുപുഷ്പം വീട്ടില്‍ ജോസഫ് എന്നിവര്‍ക്കാണ് പരുക്ക്. പരുക്കേറ്റ വിദ്യാര്‍ത്ഥികളുമായ ആശുപത്രിയിലേക്ക് പോകുംവഴി വീണ്ടും കണിയാംതോട് പാലത്തിനുസമീപം നില്‍ക്കുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ചുതെറുപ്പിച്ചു. നാനാടം സ്വദേശി രഞ്ജിത്ത് (26), തോട്ടുചിറ വീട്ടില്‍ പി.ആര് ഗാംഗുലി (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ രഞ്ജിത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂര്‍ എ.ആര് ക്യാമ്പിലെ പോലീസുകാരന് ശരത്താണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്കെതിരെ കേസെടുത്തതായി സി.ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: