Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈ പതുക്കെ പഴയ നിലയിലേക്ക്; പകര്‍ച്ച വ്യാധി ഭീഷണികളും തലപൊക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 11:12 pm IST
in India

ചെന്നൈ: പ്രളയം വന്‍നാശം വിതച്ച തമിഴ്‌നാട്, പ്രത്യേകിച്ച് ചെന്നൈ മഹാനഗരം പതുക്കെ പതുക്കെ പഴയ അവസ്ഥയിലേക്ക് നീങ്ങുന്നു. വെള്ളം പലയിടത്തുനിന്നു ഇറങ്ങിത്തുടങ്ങി. അതോടെ അഴുകിയ ജീവികളുടേയും ജൈവാവശിഷ്ടങ്ങളുടേയും അസഹ്യമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.

ശുദ്ധജലക്ഷാമവും ചീഞ്ഞഴുകിയ ജൈവാവശിഷ്ടങ്ങളും ചേര്‍ന്ന് ജനജീവിതം അസഹനീയമാക്കിയിട്ടുണ്ട്. ഇവ കാരണം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയും കനത്തു. മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്ന് രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയുമുണ്ട്.

ഭക്ഷണത്തിനും വെള്ളം, മരുന്നുകള്‍, പാല്‍ എന്നിവയ്‌ക്കും കടുത്ത ക്ഷാമമാണ്. കോടമ്പാക്കം. ടീ നഗര്‍, അഡയാര്‍, താംബരം അടക്കം ചില സ്ഥലങ്ങളില്‍ ഇന്നലെ രാവിലെയും നേരിയ തോതില്‍ മഴ പെയ്തത് ആശങ്ക വര്‍ദ്ധിപ്പിച്ചു.

ചില സ്ഥലങ്ങളില്‍ റോഡുകളിലെ തടസങ്ങള്‍ നീക്കി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. വാര്‍ത്താ വിനിമയ സൗകര്യങ്ങളും ട്രെയിന്‍ സര്‍വ്വീസുകളും ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ വെള്ളം ഇറങ്ങി. ഇന്നലെ വൈകിട്ടോടെ വിമാനത്താവളം തുറന്നു. ഇവിടെ കുടുങ്ങിപ്പോയ 22 വിമാനങ്ങള്‍ക്ക് മടങ്ങാന്‍ അനുമതി നല്‍കി. അവയില്‍ നാലെണ്ണം ഇന്നലെ രാവിലെ ഇവിടെ നിന്ന് പറന്നുയര്‍ന്നു.എന്നാല്‍ പതിവുപോലെയുള്ള സര്‍വ്വീസുകള്‍ക്ക് ഏതാനും ദിവസങ്ങള്‍ കൂടിയെടുത്തേക്കും. പുറത്തേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ എഗ്മൂര്‍, താംബരം അടക്കമുള്ള ചില പ്രാദേശിക റൂട്ടുകളില്‍ ചില ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. പന്നാല്‍ വൈദ്യുതി ബന്ധം മിക്കയിടങ്ങളിലും പുനസ്ഥാപിക്കാനായിട്ടില്ല.

പലയിടങ്ങളിലും റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.ജനലക്ഷങ്ങളാണ് ഭവനരഹിതരായിരിക്കുന്നത്.എടിഎമ്മുകള്‍ക്കു മുന്നിലും പെട്രോള്‍ പമ്പുകളിലും നീണ്ട നിരയാണ്. ഞായറാഴ്ചയാണെങ്കിലും ഇന്ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മൂന്നര ലക്ഷത്തിലേറെപ്പേരെയാണ് സൈന്യവും പോലീസും ദുരന്തനിവാണ സേനയും ചേര്‍ന്ന് രക്ഷിച്ചതെന്ന് ചീഫ് സെക്രട്ടറി കെ.ഗണദേശികന്‍ പറഞ്ഞു. പതിനാറായിരം പേരെയാണ് തങ്ങള്‍ രക്ഷിച്ചതെന്ന് ദുരന്തനിവാരണ സനേ ഡയറക്ടര്‍ ഒപി സിംഗ് അറിയിച്ചു. 200 ബോട്ടുകളില്‍ 50 സംഘങ്ങളാണ് പ്രവര്‍ത്തനത്തിന് ഇറങ്ങിയത്, അദ്ദേഹം തുടര്‍ന്നു.

ഡിസംബര്‍ എട്ടുവരെ ബസ് യാത്ര സര്‍ക്കാര്‍ സൗജന്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 77 ട്രക്കുകളില്‍ പെട്രോളും ഡീസലും എത്തിച്ചിട്ടുണ്ട്.

പ്രമുഖര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

പ്രമുഖ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍ ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചു.രജനീകാന്ത്, സൂര്യ, ധനുഷ്,മഹേഷ് ബാബു എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

ചെന്നൈ പ്രളയം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2ലക്ഷം

ന്യൂദല്‍ഹി: ചെന്നൈ പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക വിതരണം ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ചെന്നൈ വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങി

ന്യൂദല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങി. ഇന്നലെ നാലു ചരക്കു വിമാനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ വിമാനങ്ങളും ഇവിടെ നിന്നും സര്‍വ്വീസ് നടത്തിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.

ദല്‍ഹി, മുംബൈ, പോര്‍ട്ട് ബ്ലയര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ചരക്ക് വിമാനങ്ങളാണ് ഇന്നലെ രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. റണ്‍വേയും ടാക്‌സി വേയും വെള്ളപ്പൊക്കത്തില്‍ നിന്നും മോചിതമായിട്ടുണ്ട്. വിമാനത്താവളത്തിലെ മറ്റു സാങ്കേതിക ഉപകരണങ്ങളുടെ തകരാറുകള്‍ പരിഹരിച്ച ശേഷം യാത്രാവിമാനങ്ങളുടെ സര്‍വ്വീസും പുനരാരംഭിക്കും. രണ്ടു ദിവസത്തിനുള്ളില്‍ പഴയ സ്ഥിതിയിലെത്തിച്ചേരാമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

Kerala

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.