പാട്ന: ബീഹാറില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പ്രതിമ തകര്‍ത്തു. മുങ്ഗേര് നഗരത്തില്‍ ട്രാഫിക് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമെന്നു കരുതുന്നതായി മുങ്ഗേര് പോലീസ് സൂപ്രണ്ട് ബാരൂണ്‍ കുമാര്‍ സിന്‍ഹ പറഞ്ഞു. പ്രതിമയ്ക്ക് താഴെയുണ്ടായിരുന്ന ഫലകവും തകര്‍ത്തു.
ഒരു പ്രത്യേക സമുദായത്തില്‍പെട്ടവര്‍ നടത്തിയ പ്രകടനത്തിനെ തുടര്‍ന്നാണ് പ്രതിമ തകര്‍ക്കല്‍ നടന്നതെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ സ്ഥിതി വിവരിക്കുന്നതാണ് സംഭവമെന്നും ബിജെപി നേതാവ് സുശീല്‍ മോദി പ്രതികരിച്ചു.
മുങ്ഗേരിലെ വിജയ് ചൗക്കിലുള്ള രക്തസാക്ഷി സ്മാരകവും തകര്‍ക്കപ്പെട്ടതായി മോദി പ്രസ്താവനയില്‍ പറഞ്ഞു. കുഴപ്പക്കാര്‍ക്കെതിരേ കര്‍ശന നടപടി അടിയന്തരമായി എടുക്കണമെന്ന് സുശീല്‍ മോദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: